COVID 19News

അന്താരാഷ്ട്ര യാത്രകള്‍ക്ക് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയ

ന്യൂഡല്‍ഹി : അന്താരാഷ്ട്ര യാത്രകള്‍ക്ക് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര യാത്രകള്‍ക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. എയര്‍ ബബിള്‍ പ്രകാരം ചില രാജ്യങ്ങളിലേക്കുള്ള അന്താരാഷ്ട്ര യാത്രകള്‍ പുനസ്ഥാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇത്്. ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രോട്ടോക്കോളാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്.

Read Also : അംബാല വ്യോമതാവളത്തില്‍ സൂക്ഷിച്ചിരിക്കുന്ന റഫാല്‍ വിമാനങ്ങള്‍ തകര്‍ക്കുമെന്ന ഭീഷണിക്കത്ത് : അംബാലയില്‍ അതീവ സുരക്ഷ

എയര്‍ ബബിള്‍ യാത്രക്കാര്‍ക്ക് ഇനിമുതല്‍ വന്ദേ ഭാരത് മിഷന്‍ പോലുള്ള ഇന്ത്യന്‍ ദൗത്യത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യാതെ തന്നെ വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനാകും. എന്നാല്‍ കൊറോണ വൈറസ് വ്യാപകമാകാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാലാണ് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കി ഇറക്കിയിരിക്കുന്നത്.

യുഎസ്, യുകെ, ജര്‍മ്മനി, ഫ്രാന്‍സ്, ഖത്തര്‍, മാലിദ്വീപ്, യുഎഇ എന്നീ രാജ്യങ്ങളാണ് ഇന്ത്യയുമായി എയര്‍ ബബിള്‍ കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്. കൊറോണയെ തുടര്‍ന്ന് റദ്ദാക്കിയ അന്താരാഷ്ട്ര സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന് രണ്ട് രാജ്യങ്ങള്‍ തമ്മില്‍ ഏര്‍പ്പെടുന്ന താല്‍ക്കാലിക കരാറാണ് എയര്‍ ബബിള്‍ കരാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button