ഡല്‍ഹി: അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കുന്ന ബൃഹത് പദ്ധതിയെ കുറിച്ച് കേന്ദ്രസര്‍ക്കാറിന്റെ പ്രഖ്യാപനം ,ഈ പദ്ധതി നടപ്പിലാക്കുന്നത് ആറ് ലക്ഷം ഗ്രാമങ്ങളില്‍. മൂന്ന് വര്‍ഷം കൊണ്ട് രാജ്യത്തെ ഡിജിറ്റല്‍ വിഭജനം ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി കേന്ദ്ര സര്‍ക്കാര്‍. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ആറ് ലക്ഷം ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള ഡിജിറ്റല്‍ വിഭജനം ഇല്ലാതാക്കുക ലക്ഷ്യമിട്ടാണ് കൂടുതല്‍ ഗ്രാമങ്ങളില്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നത്. വിദ്യാഭ്യാസം, ബാങ്കിങ്, ടെലികമ്മ്യൂണിക്കേഷന്‍ എന്നീ മേഖലകള്‍ക്കും, എല്ലാവര്‍ക്കും ഡിജിറ്റല്‍ സാങ്കേതിക വിദ്യ ലഭ്യമാക്കാനും കേന്ദ്രസര്‍ക്കാര്‍ പദ്ധതി സഹായിക്കും. സിഎസ്സിയും, ഭാരത് നെറ്റും ചേര്‍ന്ന് ഒപ്റ്റിക്കല്‍ ഫിഗര്‍വഴിയാകും ഗ്രാമങ്ങളെ ബന്ധിപ്പിക്കുക. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ നേട്ടം കൈവരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഓഗസ്റ്റ് 15 ന് ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടുതല്‍ ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.
Post Your Comments