Onam Food 2020KeralaLatest NewsNews

കാസർഗോഡ് ജില്ലയില്‍ 105 പേര്‍ക്ക് കൂടി കോവിഡ്

കാസര്‍ഗോഡ് : വെളളിയാഴ്ച ജില്ലയില്‍ 105 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 95 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും ഒമ്പത് പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 27 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5354 പേര്‍

വീടുകളില്‍ 4456 പേരും സ്ഥാപനങ്ങളില്‍ 898 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5354 പേരാണ്. പുതിയതായി 738 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1159 സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 520 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 403 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 109 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 196 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

3772 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 507 പേര്‍ വിദേശത്ത് നിന്നെത്തിയവരും 361 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 2904 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 2791 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 30 ആയി.

തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

പുത്തിഗെ- മൂന്ന്

പിലിക്കോട്- മൂന്ന്

ചെമ്മനാട്- 28

കാസര്‍കോട്- മൂന്ന്

മധൂര്‍- ഒന്ന്

അജാനൂര്‍- നാല്

പള്ളിക്കര- നാല്

വോര്‍ക്കാടി-മൂന്ന്

മംഗല്‍പാടി- ഒന്ന്

മഞ്ചേശ്വരം- രണ്ട്

കാഞ്ഞങ്ങാട്- 12

നീലേശ്വരം- ഒന്ന്

വലിയപറമ്പ- നാല്

കയ്യൂര്‍ ചീമേനി- ഒന്ന്

ഉദുമ- 17

ചെങ്കള- രണ്ട്

ചെറുവത്തൂര്‍- അഞ്ച്

മൊഗ്രാല്‍പുത്തൂര്‍- ഒന്ന്

കോടോം ബേളൂര്‍- രണ്ട്

പുല്ലൂര്‍ പെരിയ-മൂന്ന്

ബദിയഡുക്ക- രണ്ട്

പൈവളിഗെ- ഒന്ന്

പടന്ന- രണ്ട്

ജില്ലയില്‍ 27 പേര്‍ രോഗവിമുക്തരായി

കോവിഡ് ചികിത്സയില്‍ ഉണ്ടായിരുന്ന 27 പേര്‍ക്ക് വെളളിയാഴ്ച രോഗം ഭേദമായി.ഉദുമയിലെ അഞ്ചു പേര്‍,കാസര്‍കോട്,കാഞ്ഞങ്ങാട് മൂന്ന് പേര്‍വീതം പള്ളിക്കര,നീലേശ്വരം ,പുല്ലൂര്‍-പെരിയ,മധൂര്‍ രണ്ട് പേര്‍ വീതം,തൃക്കരിപ്പൂര്‍,;ചെമ്മനാട്,കയ്യൂര്‍ -ചീമേനി,മംഗല്‍പ്പാടി,കുമ്പള, കോടോം-ബേളൂര്‍,പിലിക്കോട്,പയ്യന്നൂര്‍(കണ്ണൂര്‍ ജില്ല) ഒന്ന് വീതം എന്നിങ്ങനെയാണ് പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള രോഗവിമുക്തരുടെ കണക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button