Latest NewsIndiaNews

96 വര്‍ഷമായി ആഘോഷിച്ചു വരുന്ന ഗണേശ പൂജ ഈ വര്‍ഷം നിര്‍ത്തിവച്ചു

കൊല്‍ക്കത്ത: കോവിഡ് -19 പാന്‍ഡെമിക് കാരണം 96 വര്‍ഷം പഴക്കമുള്ള ഗണേശ പൂജ കൊല്‍ക്കത്തയില്‍ ആഘോഷിക്കുന്നത് വൈറസ് പടരാതിരിക്കാന്‍ ഈ വര്‍ഷം നിര്‍ത്തിവച്ചു. കൊല്‍ക്കത്തയിലെ മഹാരാഷ്ട്ര വസതിയില്‍ പൂജ ആഘോഷിക്കാറുണ്ടായിരുന്നു, എല്ലാ വര്‍ഷവും ഇത് ആഘോഷിക്കാറുണ്ട്. 1926 ലാണ് ഗണേശ പൂജ ആരംഭിച്ചത്. അന്നു മുതല്‍ ഒരു മുടക്കവുമില്ലാതെ ജനങ്ങള്‍ ആഘോഷിച്ചിരുന്ന ഗണേശ പൂജ നീണ്ട 96 വര്‍ഷത്തിന് ശേശമാണ് നിര്‍ത്തി വയ്ക്കുന്നത്.

11 ദിവസത്തെ നീണ്ട ആഘോഷം നിരവധി പരിപാടികളുമായി വലിയ തോതില്‍ ആണ് നടത്തിവരാറുള്ളത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പരിപാടിയില്‍ പങ്കെടുക്കാറുണ്ടായിരുന്നു. അതേസമയം, ഇത്തവണ തങ്ങള്‍ക്ക് റിസ്‌ക് എടുക്കാനാവില്ലെന്ന് ഇവന്റ് മാനേജര്‍ പറഞ്ഞു, അടുത്ത വര്‍ഷം പൂജ ആഘോഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം ഓഗസ്റ്റ് 22 ശനിയാഴ്ച ഗണേഷ് ചതുര്‍ത്ഥി ആഘോഷിക്കും. എന്നിരുന്നാലും, ഗണേഷ് ചതുര്‍ത്ഥി പൂജ ആഘോഷിക്കുന്ന നഗരങ്ങളില്‍ ജനക്കൂട്ടം ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഗണേഷ് ചതുര്‍ത്ഥിയുടെ ഉത്സവം ലോകമെമ്പാടും ആഘോഷിക്കാറുണ്ടെങ്കിലും പ്രധാനമായും മഹാരാഷ്ട്രയിലാണ് ആഘോഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button