ഇസ്താംബുൾ: പ്രശസ്ത മ്യൂസിയവും മുസ്ലീം പള്ളിയാക്കി തുർക്കി. ഹാഗിയ സോഫിയക്ക് ശേഷം, ചോറ മ്യൂസിയമാണ് മുസ്ലീം പള്ളിയാക്കി മാറ്റിയത്. വെള്ളിയാഴ്ച മ്യൂസിയം പള്ളിയാക്കി മാറ്റിയ ഉത്തരവിൽ എർദോഗാൻ ഒപ്പ് വെച്ചു. മ്യൂസിയം വിശ്വാസികൾക്ക് പ്രാർഥനക്കായി തുറന്ന് കൊടുത്തു. മ്യൂസിയത്തിനകത്തെ നൂറ്റാണ്ടുകൾ പഴക്കമുള്ള ബൈബിൾ കഥകളെ ആസ്പദമാക്കി വരച്ച ചുമർ ചിത്രങ്ങൾ നിലനിർത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
പ്രശസ്തമായ ഹാഗിയ സോഫിയ മ്യൂസിയം മുസ്ലിം പള്ളിയാക്കി മാറ്റിയതിൽ ലോകവ്യാപകമായി വൻ പ്രതിഷേധമാണ് ഉയർന്നത്, എന്നാൽ തീരുമാനം നടപ്പാക്കിയിരുന്നു. ആ സംഭവത്തിനു ശേഷം ഒരുമാസം കഴിഞ്ഞാണ് ചോറ മ്യൂസിയവും ആരാധനാലയമാക്കുന്നത്. ഹാഗിയ സോഫിയക്ക് സമാനമായി ക്രിസ്ത്യൻ പള്ളിയായി നിർമ്മിക്കുകയും 1453ൽ ഓട്ടോമൻ സാമ്രാജ്യം മുസ്ലിം പള്ളിയായും പിന്നീട് മ്യൂസിയമായും പരിവർത്തിച്ച ചോറ മ്യൂസിയമാണ് വീണ്ടും മുസ്ലിം പള്ളിയാക്കി മാറ്റിയത്.
Post Your Comments