Latest NewsNews

പള്ളിയില്‍ ‘കണ്ണുചിമ്മുന്ന’ കന്യാമറിയത്തിന്റെ പ്രതിമ!! വിശ്വാസികള്‍ അമ്പരപ്പിൽ

20 വര്‍ഷങ്ങള്‍ക്ക് ശേഷം, വിശുദ്ധ പോള്‍ ആറാമന്‍ മാര്‍പ്പാപ്പ അനാവരണം ചെയ്തതാണ് പ്രതിമ

75 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച കന്യാമറിയത്തിന്റെ വിഗ്രഹം കണ്ണുചിമ്മുന്നതായി വിശ്വാസികള്‍. ഒഹായോയിലെ ഒരു പള്ളിയിലാണ് സംഭവം. ഇതിന്റെ വീഡിയോയും ഫോട്ടോയുമൊക്കെ വിശ്വാസികള്‍ സാമൂഹ്യമാധ്യമത്തില്‍ ശ്രദ്ധനേടുന്നു.

ഒരു ടൂറിന്റെ ഭാഗമായി ആഗസ്റ്റ് 2 ന് സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റിന്റെ ബസിലിക്കയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ പ്രതിമ കണ്ണുകള്‍ അടച്ചു തുറന്നതായി വിശ്വസികള്‍ പറയുന്നു. പ്രതിമ കണ്ണടച്ചു തുറക്കുന്നത് ക്യാമറയില്‍ കിട്ടിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ചിലര്‍ അതിന്റെ വിഷ്വല്‍സും പങ്കുവെച്ചിട്ടുണ്ട്. 1947-ല്‍ ‘പോര്‍ച്ചുഗലിലെ മൈക്കലാഞ്ചലോ’ എന്നറിയപ്പെട്ടിരുന്ന ജോസ് തെഡിം എന്നയാളാണ് പ്രതിമ നിര്‍മ്മിച്ചത്.

READ ALSO: മുൻ എംഎല്‍എയുടെ ഭാര്യ വീടിന് സമീപം ബോംബ് പൊട്ടിത്തെറിച്ച്‌ മരിച്ചു

20 വര്‍ഷങ്ങള്‍ക്ക് ശേഷം, വിശുദ്ധ പോള്‍ ആറാമന്‍ മാര്‍പ്പാപ്പ അനാവരണം ചെയ്തതാണ് പ്രതിമ. 1917-ല്‍, പോര്‍ച്ചുഗലിലെ ഫാത്തിമ ഗ്രാമത്തിനടുത്തുള്ള മൂന്ന് കര്‍ഷക കുട്ടികള്‍, ‘ജപമാലയുടെ സ്ത്രീയെന്ന് സ്വയം വിശേഷിപ്പിച്ച ഒരു സ്ത്രീയെ ആറ് തവണ കണ്ടുമുട്ടിയതായും, ആ വര്‍ഷം അവസാനം, ഒക്ടോബര്‍ 13 ന് ദൈവം ഒരു അത്ഭുതം കാണിക്കുമെന്ന് പറഞ്ഞതായി പ്രചരണമുണ്ട്. മലേറിയ മാറിയെന്ന് അവകാശപ്പെടുന്ന ഒരുകുട്ടി ഉള്‍പ്പെടെ പ്രതിമ സന്ദര്‍ശിച്ച അനേകരാണ് തങ്ങള്‍ക്ക് രോഗശാന്തി അത്ഭുതങ്ങള്‍ സംഭവിച്ചെന്ന് പറഞ്ഞ് വന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button