ന്യൂഡൽഹി : തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിൽ സംസ്ഥാനസര്‍ക്കാരിന്റെയും, പ്രതിപക്ഷത്തിന്റെയും എതിര്‍പ്പ് നില നിൽക്കുന്നതിനിടെയും വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതലയുമായി അദാനി ഗ്രൂപ്പ് മുന്നോട്ട് തന്നെ. നടത്തിപ്പ് ചുമതലയ്ക്ക് ഉപകരാര്‍ നല്‍കാനുള്ള ആലോചനകൾ അദാനി ഗ്രൂപ്പ് തുടങ്ങിയെന്നും, വിദേശ കമ്പനികളുമായി ചര്‍ച്ച ആരംഭിച്ചുവെന്ന റിപ്പോർട്ടുകളുമാണ് പുറത്ത് വരുന്നത്.
Also read : തിരുവനന്തപുരം വിമാനത്താവളം : സ്വകാര്യ കമ്പനിയ്ക്ക് ഭൂമി വിട്ടുകൊടുക്കില്ലെന്ന് സ്ഥലം ഉടമകള്‍
അദാനി ഗ്രൂപ്പിന് നേരത്തെ കൈമാറിയ അഹമ്മദാബാദ്, മംഗ്ളൂരു, ലക്‌നൗ വിമാനത്താവളങ്ങളുടെ നടത്തിപ്പ് നവംബറിന് മുൻപ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ ഈ മൂന്ന് വിമാനകമ്ബനികളിലാകും ആദ്യ ഉപകരാര്‍. ഇതിനായി ജര്‍മ്മനിയിലെ മ്യൂണിക് വിമാനത്താവള കമ്പനി സഹകരിച്ചേക്കുമെന്നാണ് വിവരം. മറ്റ് ചില വിദേശകമ്പനികളുമായും അദാനി ചര്‍ച്ച തുടരുന്നുണ്ട്.
തിരുവനന്തപുരത്തെ വിമാനത്താവളം കൈമാറുന്നതിനുള്ള തീരുമാനം എടുത്തിട്ടേയുള്ളു. . ഹൈക്കോടതിയുടെ ഒരു തീരുമാനം കൂടി വരേണ്ടതുണ്ട്. ഒപ്പം സംസ്ഥാനത്തെ രാഷ്ട്രീയപാര്‍ട്ടികളുടെ എതിര്‍പ്പും മറികടക്കണം.
അതേസമയം വിമാനത്താവള വികസനത്തിനായുളള സ്ഥലം ഏറ്റെടുപ്പ് അനിശ്ചിതത്വത്തിൽ തന്നെ. അദാനി വന്നാല്‍ ഭൂമി ഏറ്റെടുക്കലിന് മുന്‍കയ്യെടുക്കില്ലെന്ന നിലപാടിലാണ് സർക്കാർ. സ്വകാര്യകമ്ബനിക്ക് സ്ഥലം വിട്ടു നല്‍കില്ലെന്ന് ഭൂവുടമകളും നിലപാടെടുത്തിട്ടുണ്ട്.
Post Your Comments