മുംബയ് : നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പുറത്ത്. റിയ ചക്രബർത്തി ജൂൺ എട്ടിന് സുശാന്തിനെ വിട്ട് പോയതിന് പിന്നാലെ സംവിധായകൻ മഹേഷ് ഭട്ടിന് അയച്ച് വാട്സാപ്പ് സന്ദേശങ്ങളാണ് പുറത്ത് വന്നത്.
“ഐഷ മുന്നോട്ട് യാത്ര തുടരുന്നു സർ. ഒരു ഉറച്ച മനസോടെയും ആശ്വാസത്തോടെയും. നിങ്ങളുടെ അവസാനത്തെ കോൾ ഒരു വേക്കപ്പ് കോളായിരുന്നു. നിങ്ങൾ എന്റെ മാലാഖയാണ്. അന്നും ഇന്നും നിങ്ങൾ എനിക്കൊപ്പമുണ്ടായിരുന്നു.” സുശാന്തിന്റെ വീട്ടിൽ നിന്നിറങ്ങിയതിന് പിന്നാലെ റിയ മഹേഷ് ഭട്ടിന് അയച്ച വാട്സാപ്പ് സന്ദേശമാണിത്. മഹേഷ് ഭട്ട് നിർമിച്ച ജലേബി എന്ന സിനിമയിൽ റിയ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് ഐഷ.
ഇതിന് പിന്നാലെ മഹേഷ് ഭട്ടിന്റെ മറുപടി ഇങ്ങനെയായിരുന്നു. “തിരിഞ്ഞ് നോക്കരുത്.സാധ്യമായത് ചെയ്യു. നിങ്ങളുടെ പിതാവിനോടുളള സ്നേഹം അറിയിക്കുന്നു.അദ്ദേഹം സന്തോഷ വാനായിരിക്കും.” “താങ്കൾ എന്റെ പിതാവിനെ പറ്റി അന്ന് പറഞ്ഞത് എന്നെ കൂടുതൽ ശക്തയാക്കി. നന്ദി അറിയിക്കുന്നു”. എന്നായിരുന്നു ഇതിന് റിയയുടെ മറുപടി. നീ എന്റെ കുഞ്ഞാണെന്നായിരുന്നു ഇതിന് മഹേഷിന്റെ മറുപടി. വാക്കുകൾ ഇല്ലെന്നും ജീവിതത്തിലെ നല്ല വികാരങ്ങൾ നിങ്ങളോട് തോന്നുവെന്നും റിയ ഇതിന് മറുപടി നൽകി. മഹേഷ് ഇതിന് മറുപടിയായി നന്ദി പറഞ്ഞു.മഹേഷ് ഭട്ട് ദെെവത്തെ പോലെയാണെന്ന് മെസേജയച്ച റിയ അതിനൊപ്പെം മഴവില്ലിന്റെയും പെൺകുട്ടി നൃത്തം ചവിട്ടുന്നതിന്റെയും
ഇമോജി കൂടി പങ്കുവച്ചു.
സുശാന്തിന്റെയും റിയയുടെയും ബന്ധത്തിൽ റിയയുടെ പിതാവ് സന്തുഷ്ടനായിരുന്നില്ലെന്നും,,സുശാന്ത് തന്നെയാണ് ഇത് സംബന്ധിക്കുന്ന തെളിവുകൾ റിയയോട് സൂക്ഷിക്കാൻ പറഞ്ഞതെന്നും റിയ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. അതേസമയം ജൂൺ എട്ടിന് |സുശാന്തിനും റിയയ്ക്കുമിടയിൽ എന്താണ് നടന്നതെന്നാണ് സി.ബി.ഐ സംഘം പ്രധാനമായും അന്വേഷിക്കുന്നത്. ഇതിലൂടെ മാത്രമേ നടന്റെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമാകു.
Post Your Comments