KeralaLatest NewsBollywoodNewsEntertainment

സിനിമരംഗത്തെ മയക്കുമരുന്ന് മാഫിയയുടെ പ്രധാനി പ്രമുഖ നടന്‍; പുതിയ റിപ്പോർട്ടുകൾ പുറത്ത്

ബോളിവുഡ് നടൻ സുശാന്ത് സിങിന്റെ മരണത്തിനു പിന്നാലെ ഉയർന്നു വന്ന മയക്കുമരുന്ന് കേസിൽ ബോളിവുഡിലെ പ്രമുഖ താരങ്ങളും നിരീക്ഷണത്തിൽ. മയക്കുമരുന്ന് കടത്തിന്റെ മാസ്റ്റര്‍ മൈന്‍ഡ് മോഡലിങ്ങില്‍ നിന്നെത്തിയ നടനാണെന്ന് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുമായി ബന്ധപ്പെട്ടവര്‍ ഒരു ദേശിയ മാധ്യമത്തോട് പറഞ്ഞു.

നടനാകുന്നതിന് മുന്‍പ് സൂപ്പര്‍ മോഡലായി തിളങ്ങിയ വ്യക്തിയാണ് സിനിമരംഗത്തെ മയക്കുമരുന്ന് മാഫിയയുടെ പ്രധാനി. ഇയാള്‍ക്ക് പ്രദേശത്തെ ലഹരി വിതരണക്കാരുമായി ബന്ധമുണ്ടെന്നും ഇന്റസ്ട്രിയിലുള്ളവര്‍ക്ക് ഉപയോഗിക്കുന്നതിനുള്ള ലഹരി വിതരണം ചെയ്യുന്നത് ഈ നടൻ ആണെന്നും റിപ്പോർട്ട്. നിരീക്ഷണത്തിലുള്ള മൂന്ന് നടന്മാരെയും അടുത്ത ദിവസം തന്നെ എന്‍സിബി ചോദ്യം ചെയ്യും. കൂടാതെ ലഹരിവസ്തുക്കള്‍ സിനിമ മേഖലകളിലുള്ളവര്‍ക്ക് വിതരണം ചെയ്യുന്ന നടന്മാര്‍, സംവിധായകര്‍, നിര്‍മാതാക്കള്‍ എന്നിവരുടെ വിവരവും പുറത്തുവിടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നടി റിയ ചക്രബര്‍ത്തിയെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളെ തുടർന്ന് മുൻനിര താരങ്ങളായ ദീപിക പദുക്കോണ്‍, സാറ അലി ഖാന്‍, ശ്രദ്ധ കപൂര്‍, രാകുല്‍ പ്രീത് സിങ് എന്നിവരെ എന്‍സിബി ചോദ്യം ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button