ന്യൂഡല്‍ഹി: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണം കൊലപാതകമല്ലെന്ന് എയിംസ് മെഡിക്കല്‍ ബോര്‍ഡ്. മൃതദേഹത്തില്‍ ബലംപ്രയോഗിച്ചതായുള്ള പാടുകളോ മുറിവുകളോ ഇല്ല. അതിനാല്‍ കൊലപാതകമല്ല, തൂങ്ങിമരണവും ആത്മഹത്യയുമാണെന്നു സിബിഐക്കു നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
സെപ്റ്റംബര്‍ 29-നാണ് എയിംസിലെ ഡോക്ടര്‍മാരുടെ സമിതി വിശദമായ റിപ്പോര്‍ട്ട് സി.ബി.ഐയ്ക്ക് സമര്‍പ്പിച്ചത്. ഫോറന്‍സിക് ചീഫ് ഡോ. സുധീര്‍ ഗുപ്തയുടെ നേതൃത്വത്തിലുള്ള ആറംഗ മെഡിക്കല്‍ ടീമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. നേരത്തെ സുശാന്തിന്റെ പോസ്റ്റുമോര്‍ട്ടം നടത്തിയ കൂപ്പര്‍ ആശുപത്രിയുടെ കണ്ടെത്തലുകള്‍ക്ക് സമാനമായിരുന്നു എയിംസിലെ ഡോക്ടമാരുടെ റിപ്പോര്‍ട്ടും.
സുശാന്തിനെ വിഷം കൊടുത്തു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍. സുശാന്തിന്റെ പിതാവ് കെ.കെ. സിംഗ് ബിഹാര്‍ പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു.
Post Your Comments