കൊച്ചി • കോവിഡ് രോഗികളുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹൈക്കോടതി തള്ളി. കോവിഡ് രോഗികളുടെ ടവര്‍ ലൊക്കേഷന്‍ മാത്രമേ പരിശോധിക്കുന്നുള്ളൂവെന്ന സര്‍ക്കാര്‍ വിശദീകരണം അംഗീകരിച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവിന്റെ ഹര്‍ജി തള്ളിയത്.
കോവിഡ് പോസിറ്റീവായവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കാനാണ് ടവര്‍ ലൊക്കേഷന്‍ പരിശോധിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. വിവരശേഖരണത്തിനായി ടവര്‍ ലൊക്കേഷന്‍ ഡേറ്റ മാത്രമേ ആവശ്യമുള്ളു. രോഗം സ്ഥിരീകരിച്ച ദിവസത്തിന് പിന്നോട്ടുള്ള 14 ദിവസത്തെ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ മാത്രമേ ഇത്തരത്തില്‍ ശേഖരിക്കുന്നുള്ളു എന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നിലവില്‍ ഫോണ്‍ വിളി രേഖകള്‍ ശേഖരിക്കുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
ഫോണ്‍ രേഖ പരിശോധിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് ആരോപിച്ചാണ് രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്. എന്നാല്‍ പൊതുജനാരോഗ്യം മുന്‍നിര്‍ത്തിയാണെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയാല്‍ മുഴുവന്‍ രേഖകകളും നശിപ്പിക്കുമെന്നും സ്വകാര്യതാ ലംഘനമില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. സര്‍ക്കാര്‍ വാദം അംഗീകരിച്ച കോടതി ചെന്നിത്തലയുടെ ഹര്‍ജി തള്ളുകയായിരുന്നു.
Post Your Comments