പത്തനാപുരം : ഇന്ത്യയില്‍ ഏറ്റവുമധികം അഗതികള്‍ ഒരുമിച്ചു വസിക്കുന്ന ഗാന്ധിഭവന് വീണ്ടും ആശ്വാസം പകര്‍ന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ കൈത്താങ്ങ്. പത്തനാപുരം ഗാന്ധിഭവന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി 40ലക്ഷം രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് കൈമാറി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി കഴിഞ്ഞ ഏപ്രില്‍ മാസത്തിലും യൂസഫലി ഗാന്ധിഭവന് ഇരുപത്തഞ്ച് ലക്ഷം സഹായം നല്‍കിയിരുന്നു. പതിനഞ്ചുകോടിയിലേറെ ചിലവില്‍ ആധുനിക സൗകര്യങ്ങളോടെ എം.എ.യൂസഫലി ഗാന്ധിഭവനിലെ അഗതികള്‍ക്കായി നിര്‍മ്മിച്ചുനല്‍കുന്ന മനോഹരമന്ദിരത്തിന്റെ പണികള്‍ നടന്നുവരുന്നു. ഈ വര്‍ഷം തന്നെ ഇതിന്റെ ഉദ്ഘാടനം നടക്കുമെന്നാണ് പ്രതീക്ഷ.
ഭിന്നശേഷിക്കാരും മനസ്സും ശരീരവും തകര്‍ന്ന് കിടപ്പിലായവരും കൈക്കുഞ്ഞു മുതല്‍ വയോജനങ്ങള്‍ ഉള്‍പ്പെടെ ആയിരത്തോളം അഗതികളടങ്ങുന്നതാണ് ഗാന്ധിഭവന്‍ കുടുംബം. ഇരുനൂറിലധികം പരിചാരകരും ഇവിടെയുണ്ട്.
Post Your Comments