Latest NewsNewsIndiaBusiness

ലുലു ഗ്രൂപ്പ്: യുപിയിൽ പുതിയ പദ്ധതികൾ ആരംഭിക്കാൻ സാധ്യത

യുപി സർക്കാറിന്റെ മൂന്നാമത് നിക്ഷേപ സമ്മിറ്റിലാണ് ലുലു ഗ്രൂപ്പ് പ്രഖ്യാപനം നടത്തിയത്

ഉത്തർപ്രദേശിൽ പുതിയ പദ്ധതികൾ ആരംഭിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്. യുപി തലസ്ഥാനമായ ലഖ്നൗവിലാണ് 2,500 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കുക. 2,500 കോടി രൂപയുടെ മൂന്ന് പുതിയ പദ്ധതികൾ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പ്രഖ്യാപിച്ചു.

യുപി സർക്കാറിന്റെ മൂന്നാമത് നിക്ഷേപ സമ്മിറ്റിലാണ് ലുലു ഗ്രൂപ്പ് പ്രഖ്യാപനം നടത്തിയത്. ദേശീയ, അന്തർ ദേശീയ നിക്ഷേപകർക്ക് കരുത്തും ആത്മവിശ്വാസവും പകരുന്നതാണ് പുതിയ പദ്ധതികൾ. വാരണാസിയിലും പ്രയഹാരാജിലും ഓരോ ലുലു മാളും ഗ്രേറ്റർ നോയിഡയിൽ ലുലു ഫുഡ് പ്രോസസിംഗ് ഹബ്ബും നിർമ്മിക്കാനാണ് പുതുതായി പദ്ധതിയിടുന്നത്. ലഖ്‌നൗവിലെ ലുലു മാൾ അടുത്ത ദിവസങ്ങളിൽ ഉദ്ഘാടനം ചെയ്യും.

Also Read: ‘കാല് പിടിച്ച് 200 % കൊടുത്തോളാം എന്ന പറഞ്ഞ് നട്ടെല്ല് വളച്ച് നിക്കില്ല’: റോബിനെ പരിഹസിച്ച് ജാസ്മിൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button