കൊല്ലം: മലയാളികളുടെ പ്രിയ നടന്‍ ടി.പി മാധവന്റെ ദയനീയാവസ്ഥ പങ്കുവെച്ച് ഗാന്ധിഭവന്‍. ഒരുകാലത്ത് മലയാള സിനിമയില്‍ നിറസാന്നിദ്ധ്യമായിരുന്ന ടി.പി മാധവന് ഓര്‍മ്മ നഷ്ടപ്പെട്ടുവെന്ന് ഗാന്ധിഭവന്‍ അധികൃതര്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ അവസ്ഥ വളരെ മോശമാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
Read Also: ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വിഭാഗം
പത്തനാപുരത്തെ ഗാന്ധിഭവനിലെ അന്തേവാസിയാണ് അദ്ദേഹം. നടന്റെ അവസ്ഥയെ കുറിച്ച് നേരത്തെയും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നെങ്കിലും ഒരു തരത്തിലുള്ള സഹായവും മാധവനെ തേടിയെത്തിയില്ല. സിനിമാ രംഗത്ത് നിന്നോ സാംസ്‌കാരിക വകുപ്പില്‍ നിന്നോ ആരും അദ്ദേഹത്തെ കാണാന്‍ പോലും എത്തിയിരുന്നില്ല.
താര സംഘടനയായ അമ്മയുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്നു ടി.പി മാധവന്‍. എന്നാല്‍ പതിറ്റാണ്ടുകളായി മലയാള സിനിമ ലോകത്ത് സജീവമായ ടി.പി മാധവനെ കാണാന്‍ വിരലില്‍ എണ്ണാവുന്ന സിനിമ പ്രവര്‍ത്തകര്‍ മാത്രമാണ് ഇതുവരെ വന്നതെന്ന് ഗാന്ധി ഭവന്‍ അധികൃതര്‍ പറയുന്നു. നടന്‍ സുരേഷ് ഗോപിയും പത്തനാപുരത്തിന്റെ എംഎല്‍എ കൂടിയായ കെ.ബി. ഗണേഷ്‌കുമാറും മാത്രമാണ് ഇടയ്ക്കിടെ വന്ന് അദ്ദേഹത്തിന്റെ കാര്യങ്ങള്‍ അന്വേഷിക്കുക. നടി ചിപ്പിയും ഭര്‍ത്താവ് രഞ്ജിത്തും, ജയരാജ് വാര്യര്‍, മധുപാല്‍ ഇങ്ങനെ ചുരുക്കം പേര്‍ അദ്ദേഹത്തിന്റെ അവസ്ഥയറിഞ്ഞപ്പോള്‍ കാണാന്‍ വന്നിട്ടുണ്ടെന്നും ഗാന്ധിഭവന്‍ വൈസ് ചെയര്‍മാന്‍ അമല്‍ രാജ് പറയുന്നു.
തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയില്‍ അവശനായി കിടന്ന ടി.പി മാധവനെ ചില സഹപ്രവര്‍ത്തകരാണ് ഗാന്ധിഭവനില്‍ എത്തിച്ചത്. എട്ട് വര്‍ഷമായി അദ്ദേഹം ഗാന്ധിഭവന്‍ അന്തേവാസിയാണ്. ഗാന്ധി ഭവനില്‍ എത്തിയ ശേഷം ആരോഗ്യം ഭേദപ്പെട്ട സമയത്ത് ചില സീരിയലുകളിലും സിനിമകളിലും അദ്ദേഹം അഭിനയിച്ചിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹത്തിന് മറവി രോഗം ബാധിച്ചു. അദ്ദേഹത്തിന്റെ അവസാനകാലം വരെ ഗാന്ധിഭവന്‍ ശുശ്രൂഷ നല്‍കുമെന്നും ഗാന്ധിഭവന്‍ വൈസ് ചെയര്‍മാന്‍ പറഞ്ഞു. ഗാന്ധിഭവനിലെ പ്രധാന ഓഫീസിനു മുകളിലുള്ള മുറിയാണ് ടി.പി മാധവന് വേണ്ടി അധികൃതര്‍ നല്‍കിയിരിക്കുന്നത്. ഈ മുറിയില്‍ ടി.പി മാധവന് ലഭിച്ച അംഗീകാരങ്ങളും ഫലകങ്ങളും സൂക്ഷിച്ചിട്ടുണ്ട്. ഗാന്ധി ഭവനില്‍ എത്തിയ ശേഷം ലഭിച്ച രാമുകാര്യാട്ട് അവാര്‍ഡും പ്രേം നസീര്‍ അവാര്‍ഡും എല്ലാം ഇതില്‍ പെടുന്നു.
Post Your Comments