![KODIYERI BALAKRISHNAN](/wp-content/uploads/2018/06/KODIYERI.jpeg)
തിരുവനന്തപുരം : ബിജെപിയെ മാതൃകയാക്കാന്‍ സിപിഎം എല്‍എല്‍എമാര്‍ക്ക് പാര്‍ട്ടി നിര്‍ദേശം . ബിജെപിയില്‍ നിന്ന് കുറേ കാര്യങ്ങള്‍ നമ്മള്‍ കണ്ടുപഠിയ്ക്കേണ്ടതുണ്ട് , സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ ബിജെപിയെ മാതൃകയാക്കാനാണ് സിപിഎം എല്‍എല്‍എമാര്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കിയിരിക്കുന്നത്. . വികസന പ്രവര്‍ത്തനങ്ങള്‍ക്കു പ്രചാരണം കൊടുക്കാന്‍ എംഎല്‍എമാര്‍ വേണ്ടത്ര മുതിരുന്നില്ലെന്ന വിമര്‍ശനത്തോടെയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിര്‍ദേശം മുന്നോട്ട് വച്ചത്.
സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ സമൂഹമാധ്യമങ്ങളില്‍ എംഎല്‍എമാര്‍ കൂടുതല്‍ ഇടപെടണമെന്നും ഇന്നലെ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ കോടിയേരി നിര്‍ദേശിച്ചു. പ്രതിസന്ധികളില്‍ സര്‍ക്കാരിനെ പ്രതിരോധിക്കാനുള്ള ബാധ്യത എംഎല്‍എമാര്‍ക്കുണ്ട്. ലൈഫ് മിഷന്‍ പോലുള്ള വിവാദങ്ങളില്‍ വിമര്‍ശനം ഉയരുമ്പോള്‍ മൗനം പാലിക്കരുതെന്നും യോഗത്തില്‍ കോടിയേരി പറഞ്ഞു.
Post Your Comments