തിരുവനന്തപുരം: വിമാനത്താവള നടത്തിപ്പ് അദാനിക്ക് നല്‍കാനുള്ള തീരുമാനത്തില്‍ സര്‍ക്കാര്‍ വീണ്ടും നിയമനടപടിക്കൊരുങ്ങവെ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവും ആരോപണവുമായി കെ. സുരേന്ദ്രന്‍ രംഗത്ത്. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
വിമാനത്താവളത്തിന്റെ ടെന്‍ഡറില്‍ പങ്കെടുക്കാന്‍ രണ്ടുകോടി മുപ്പത്താറുലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപ ചെലവ്. ഇതില്‍ 2.13 കോടി കണ്‍സല്‍ട്ടന്‍സിക്കു മാത്രം. വെറുതെയല്ല ഈ ബഹളം വെക്കുന്നത്. ഇത്രയും വലിയ കണ്‍സല്‍ട്ടല്‍സി രാജും കൊള്ളയും നടത്താന്‍ പിണറായി സര്‍ക്കാരിനല്ലാതെ ആര്‍ക്കു കഴിയും എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അതേസമയം സര്‍ക്കാറിന് കരാര്‍ തരപ്പെട്ടിരുന്നുവെങ്കില്‍ വിമാനത്താവളം തന്നെ വിഴുങ്ങിക്കളയുമായിരുന്നു പിണറായി വിജയന്‍ എന്നും അദ്ദേഹം കുറിച്ചു.
നിലവിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. സ്വകാര്യവല്‍ക്കരണത്തിനെതിരെ സര്‍ക്കാര്‍ നേരത്തെ നല്‍കിയ അപ്പീലില്‍ പുതിയ ഉപഹര്‍ജിയാണ് സമര്‍പ്പിച്ചിരിക്കുന്നത്. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
വിമാനത്താവളത്തിന്റെ ടെന്‍ഡറില്‍ പങ്കെടുക്കാന്‍ രണ്ടുകോടി മുപ്പത്താറുലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപ ചെലവ്. ഇതില്‍ 2.13 കോടി കണ്‍സല്‍ട്ടന്‍സിക്കു മാത്രം. വെറുതെയല്ല ഈ ബഹളം വെക്കുന്നത്. ഇത്രയും വലിയ കണ്‍സല്‍ട്ടല്‍സി രാജും കൊള്ളയും നടത്താന്‍ പിണറായി സര്‍ക്കാരിനല്ലാതെ ആര്‍ക്കു കഴിയും. കരാര്‍ എങ്ങാന്‍ തരപ്പെട്ടിരുന്നെങ്കില്‍ വിമാനത്താവളം തന്നെ വിഴുങ്ങിക്കളയുമായിരുന്നു പിണറായി വിജയന്‍…
Post Your Comments