USALatest NewsNewsInternational

ജോ ​ബൈ​ഡ​ന്‍ പ്ര​സി​ഡ​ന്‍റാ​യാ​ല്‍ അ​മേ​രി​ക്ക​ക്കാ​ര്‍​ക്ക് അ​തു ദു​സ്വ​പ്ന​മാ​യി​രി​ക്കും : കടുത്ത വിമർശനങ്ങളുമായി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്.

ഓ​ള്‍​ഡ് ഫോ​ര്‍​ജ്: തിരഞ്ഞെടുപ്പിലെ തന്റെ എതിർ സ്ഥാനാർഥി ജോ ​ബൈ​ഡനെതിരെ : കടുത്ത വിമർശനങ്ങളുമായി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. ജോ ​ബൈ​ഡ​ന്‍ പ്ര​സി​ഡ​ന്‍റാ​യാ​ല്‍ അ​മേ​രി​ക്ക​ക്കാ​ര്‍​ക്ക് അ​തു ദു​സ്വ​പ്ന​മാ​യി​രി​ക്കു​മെ​ന്നു ബൈ​ഡ​ന്‍റെ ജ​ന്‍​മ​ദേ​ശ​മാ​യ പെ​ന്‍​സി​ല്‍​വാ​നി​യ​യി​ല്‍ വോ​ട്ട​ര്‍​മാ​രോ​ടു സം​സാ​രി​ക്കവെ ട്രംപ് വിമർശിച്ചു.

ബൈ​ഡ​ന്‍ അ​മേ​രി​ക്ക​യി​ലെ തൊ​ഴി​ലാ​ളി​ക​ളെ വ​ഞ്ചി​ച്ചു. ക​ഴി​ഞ്ഞ അ​ര നൂ​റ്റാ​ണ്ടാ​യി അ​മേ​രി​ക്ക​യെ വി​ല്‍​ക്കാ​നും തൊ​ഴി​ലു​ക​ള്‍ ഇ​ല്ലാ​താ​ക്കാ​നും മ​റ്റു രാ​ജ്യ​ങ്ങ​ള്‍​ക്ക് അ​മേ​രി​ക്ക​യി​ലെ ജോ​ലി​ക​ള്‍ തീ​റെ​ഴു​താ​നു​മാ​ണ് സ​മ​യം ചെ​ല​വ​ഴി​ച്ച​തെന്നും അ​ദ്ദേ​ഹം അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന​ത് അ​മേ​രി​ക്ക​ക്കാ​രു​ടെ ദു​സ്വ​പ്ന​മാണെന്നും ട്രം​പ് പ​റ​ഞ്ഞു. വൈ​റ്റ് ഹൗ​സി​ലേ​ക്കു​ള്ള ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍​ഥി​ത്വം സ്വീ​ക​രി​ച്ചു ബൈ​ഡ​ന്‍ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തി​നു തൊ​ട്ടു മു​ന്പാ​യി​രു​ന്നു ട്രം​പി​ന്‍റെ വി​മ​ര്‍​ശ​ന​ങ്ങ​ള്‍.

കഴിഞ്ഞ ദിവസം മുൻ പ്രസിഡന്റ് ഒബാമക്കെതിരെയും ട്രംപ് വിമർശനവുമായി രംഗത്തെത്തിയിരുന്നു. പ്ര​സി​ഡ​ന്‍റ് ആ​കു​ന്ന​തി​നു മു​ന്‍​പു​ള്ള ജീ​വി​തം താ​ന്‍ വ​ള​രെ​യ​ധി​കം ഇ​ഷ്ട​പ്പെ​ട്ടി​രു​ന്നു. ഒ​ബാ​മ ത​ന്‍റെ ജോ​ലി ന​ല്ല​തു പോ​ലെ ചെ​യ്യാ​ത്ത​തി​നാ​ലാ​ണ് താ​ന്‍ രാ​ഷ്ട്രി​യ​ത്തി​ലേ​ക്ക് എ​ത്തി​യ​തെ​ന്നും തു​ട​ർ​ന്ന് രാ​ജ്യം ത​ന്നെ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും ട്രം​പ് പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സ​മ​യം ഒ​ബാ​മ ജോ​ലി ന​ന്നാ​യി ചെ​യ്തി​ല്ല. ഞാ​ന്‍ ഇ​വി​ടെ വ​രാ​ന്‍ കാ​ര​ണം ഒ​ബാ​മ​യും ജോ ​ബൈ​ഡ​നു​മാ​ണ്. അ​വ​ര്‍ ജോ​ലി ന​ന്നാ​യി ചെ​യ്തി​രു​ന്നെ​ങ്കി​ല്‍ ഞാ​ന്‍ ഇ​വി​ടെ കാ​ണി​ല്ലാ​യി​രു​ന്നു​വെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി. ​

shortlink

Related Articles

Post Your Comments

Related Articles


Back to top button