Latest NewsKeralaNews

പരമ്പരാഗത തൊഴില്‍ രംഗം പുനര്‍ നിര്‍വചിച്ചുകൊണ്ട് ആക്‌സിസ് ബാങ്കിന്റെ ജിഗ്-എ ഓപ്പര്‍ച്യൂണിറ്റീസ്

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കായ ആക്‌സിസ് ബാങ്ക് പരമ്പരാഗത മാര്‍ഗ്ഗങ്ങളില്‍ നിന്നും വിഭിന്നമായ പുതിയ ഒരു തൊഴില്‍ പ്രവര്‍ത്തന മാതൃക അവതരിപ്പിച്ചു. ജിഗ്-എ ഓപ്പര്‍ച്യൂണിറ്റീസ് എന്ന പേരിലാണ് പുതിയ പ്ലാറ്റ്‌ഫോം പുറത്തിറക്കിയിരിക്കുന്നത്. പ്രവര്‍ത്തനമേഖലയില്‍ ഉയര്‍ച്ച ഉറപ്പുനല്‍കുന്ന ഈ പ്ലാറ്റ്‌ഫോം പ്രഗല്‍ഭരായ ആളുകള്‍ക്ക് തൊഴിലവസരം വാഗ്ദാനം ചെയ്യുന്നു.

കോവിഡ് മൂലം കഴിഞ്ഞ ഏതാനും മാസങ്ങളായി തൊഴില്‍ മേഖലയില്‍ അതിദ്രുതമായ പരിവര്‍ത്തനങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആക്‌സിസ് ബാങ്കിന്റെ വൈവിധ്യമാര്‍ന്ന നൈപുണ്യ ആവശ്യകതകളെ നിറവേറ്റുന്ന ഒരു സംയോജിത വര്‍ക്ക് മോഡലും സംവിധാനവും ആണ് ‘ജിഗ്-എ ഓപ്പര്‍ച്യുനിറ്റീസ്’. ഡിജിറ്റല്‍ ബാങ്കിംഗ്, ടെക്‌നോളജി, റിസ്‌ക് മോഡലിംഗ്, വെര്‍ച്വല്‍ സെയില്‍സ്, ഓഡിറ്റ്, ക്രെഡിറ്റ് പോളിസി എന്നീ മേഖലകളില്‍ ഇതിന് വലിയ സാധ്യതകളുണ്ട്.

‘ഒരു മികച്ച പ്ലാറ്റ്‌ഫോമാണ് ജിഗ്-എ ഓപ്പര്‍ച്യൂണിറ്റീസ്. ഭാവിയിലെ പ്രവര്‍ത്തനത്തിന്റെ ദിശ നിര്‍ണയിക്കുന്ന ഒന്നാണിത്. ഇതിന് ആക്‌സിസ് ബാങ്ക് നേതൃത്വം നല്‍കുന്നത് വളരെയധികം സ്വാഗതാര്‍ഹമാണ്’ എന്നും ആക്‌സിസ് ബാങ്ക് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എസ്.രാമോദരൈ പറഞ്ഞു.

രാജ്യത്തെ എവിടെയിരുന്നും ഈ പ്ലാറ്റ്‌ഫോമിലൂടെ നൈപുണ്യം ഉള്ള ആളുകള്‍ക്ക് എളുപ്പത്തില്‍ ജോലി നിര്‍വഹിക്കാന്‍ സാധിക്കും. കഴിവ് ഉള്ള ആളുകള്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഈ പുതിയ സംവിധാനം സഹായകരമാകും. ചെറിയ നഗരങ്ങളും പട്ടണങ്ങളും ഉള്‍പ്പെടെ രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന കഴിവുള്ള ഉദ്യോഗാര്‍ത്ഥികളുമായി ബന്ധപ്പെടുന്നതിന് ജിഗ്-എ അവസരമൊരുക്കുന്നു. പ്രതിഭകളായ ആളുകള്‍ക്ക് തൊഴിലുകള്‍ ലഭിക്കാതിരിക്കാന്‍ ഉള്ള സാഹചര്യം ഇല്ലാതാക്കുകയും, ഏതു പ്രദേശത്തുള്ള ഒരാള്‍ക്കും അവിടെ നിന്നുകൊണ്ട് തന്നെ ജോലി ചെയ്ത് അഭിവൃദ്ധി നേടാം എന്നും ജിഗ്-എ ഉറപ്പു വരുത്തുന്നു. കുടുംബസ്ഥകളായ സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍ എന്നിവരെല്ലാം നൈപുണ്യമുള്ളവരുടെ കൂട്ടത്തില്‍ എത്തുന്നതോടെ അവര്‍കൂടി പരിഗണിക്കപ്പെടുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button