കൊച്ചി: ക്രൈം റിപ്പോര്‍ട്ടര്‍ ടി.പി.നന്ദകുമാര്‍ എം.എ.ബേബിയ്ക്കെതിരെ ഉന്നയിച്ച ആരോപണം ശുദ്ധ കളവ് , ഒരു വിഐപിയും അനഘയെ പീഡിപ്പിച്ചില്ല… കവിയൂര്‍ പീഡനകേസില്‍ വി.ഐ.പികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് തെളിവുകളില്ലെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍ അറിയിച്ചു.. ടി പി നന്ദകുമാര്‍ പരാതിപ്പെട്ടത് പോലെ ലത നായര്‍ അനഘയെ വി.ഐ.പികളുടെ അടുത്തു കൊണ്ടുപോയെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് സി.ബി.ഐ വാദം. ടി.പി നന്ദകുമാര്‍ ഉന്നയിച്ചത് കളവാണെന്നും സി.ബി.ഐ കോടതിയില്‍ വ്യക്തമാക്കി.
കേസില്‍ അന്വേഷണം തുടരണമെന്ന തിരുവനന്തപുരം സി.ബി.ഐ കോടതി ഉത്തരവിനെതിരെയാണ് അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചത്. സി.ബി.ഐ കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സി.ബി.ഐ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് തെളിഞ്ഞെന്നും എന്നാല്‍ വീടിന് പുറത്ത് നിന്ന് ആരെങ്കിലും പീഡിപ്പിച്ചതായി തെളിവില്ലെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു.
പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്നതിന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിവുണ്ട്. എന്നാല്‍ വീടിന് പുറത്തുള്ള ആരെങ്കിലും പീഡിപ്പിച്ചതായി കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. മൂന്ന് വട്ടം അന്വേഷണം നടത്തി റിപ്പോര്‍ട്ട് കോടതിക്ക് നല്‍കിയതാണ്. സാദ്ധ്യമായ എല്ലാ അന്വേഷണവും ഇതിനോടകം നടത്തി. പോളിഗ്രാഫ് ടെസ്റ്റ് അടക്കം നടത്തിയതെന്നും സി.ബി.ഐ കോടതിയെ ബോദ്ധ്യപ്പെടുത്തി.
Post Your Comments