തിരുവനന്തപുരം : ലോകത്തെ ഏറ്റവും കൂടുതല്‍ സ്വര്‍ണ നിക്ഷേപമുള്ള ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ശ്രീകോവില്‍ പൂശാന്‍ ലഭിച്ചത് ഏഴ് കിലോ സ്വര്‍ണം. സ്വര്‍ണത്തിന്റെ ഉയര്‍ന്ന വിലയൊന്നും പ്രശ്‌നമില്ല, വില റെക്കോര്‍ഡ് ഭേദിച്ചെങ്കിലും ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ശ്രീകോവില്‍ സ്വര്‍ണം പൂശാന്‍ ഇതുവരെ സംഭാവനയായി ലഭിച്ചത് ഏഴര കിലോഗ്രാം സ്വര്‍ണം. പത്മനാഭ ദാസന്‍മാരായ ഭക്തര്‍ സംഭാവന നല്‍കിയതാണ് സ്വര്‍ണം. 7 അടുക്കുകളായി സ്വര്‍ണം പൂശാന്‍ 18 കിലോ സ്വര്‍ണം വേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍. ഇതു മുഴുവന്‍ സംഭാവനയായി സ്വീകരിക്കാനാണ് നിലവിലെ തീരുമാനം. ഇതില്‍ കുറവു വന്നാല്‍ അടുക്കുകളുടെ എണ്ണം കുറയ്ക്കും.
Read Also : ഭൂമിയെ സംബന്ധിച്ച് ലോകത്തിന് നടുക്കുന്ന മുന്നറിയിപ്പ് നല്‍കി നാസ
സുപ്രീം കോടതി നിര്‍ദേശ പ്രകാരമാണ് ക്ഷേത്ര നവീകരണം പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ശ്രീകോവില്‍ സ്വര്‍ണം പൂശുന്നത്. ഇതിനകം രണ്ടു താഴികക്കുടങ്ങള്‍ പൂര്‍ണമായി സ്വര്‍ണം പൂശി. 410 ഗ്രാം (51.25 പവന്‍) വീതം സ്വര്‍ണമാണ് ഓരോ താഴികക്കുടങ്ങളിലും ഉപയോഗിച്ചത്. ഇനി ഒരു താഴികക്കുടം സ്വര്‍ണം പൂശാനായി അവശേഷിക്കുന്നുണ്ട്. തഞ്ചാവൂരില്‍ നിന്നുള്ള വിദഗ്ധരുടെ നേതൃത്വത്തിലാണ് പണി നടത്തുന്നത്.
Post Your Comments