ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ മൂന്ന് ഭീകരവാദ സംഘടനകള്‍ ഒന്നാകുന്നതായി റിപ്പോർട്ട്. തെഹ്രിക് ഇ താലിബാന്‍ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാനിലെ ജമാഅത്തുള്‍ അഹ്റര്‍, ഹിസ്ബുള്‍ അഹ്റര്‍ എന്നീ സംഘടനകളാണ് ലയിക്കുന്നത്. ഇത് തങ്ങളുടെ സമാധാനത്തേയും സുരക്ഷയെയും ബാധിക്കുമെന്നാണ് പാകിസ്ഥാൻ ഭയപ്പെടുന്നത്. അഫ്ഗാനിസ്ഥാനിലെ പക്തിയ, കുനാറില്‍ എന്നിവിടങ്ങളില്‍ നടന്ന യോഗങ്ങളില്‍ വച്ചാണ് മൂന്ന് സംഘടനകളും തമ്മില്‍ ഒത്തു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.
അഫ്ഗാനിസ്ഥാനില്‍ സമാധാനം നിലനിറുത്തുന്നതിനും പാകിസ്ഥാനില്‍ നിന്നും ഭീകരവാദികളെ തുടച്ചുനീക്കുന്നതിനും ഭീകരവാദ സംഘടനയുടെ പുതിയ നീക്കം വെല്ലുവിളി സൃഷ്ടിക്കുമെന്നാണ് പാകിസ്ഥാന്റെ വിലയിരുത്തുന്നത്. അതേസമയം വ്യത്യസ്ഥ അഭിപ്രായമുള്ള മൂന്ന് ഭീകര സംഘടനകള്‍ തമ്മില്‍ ലയിച്ചതിന് പിന്നില്‍ ബാഹ്യ ഇടപെടലുണ്ടായിട്ടുണ്ടോയെന്നാണ് പാകിസ്ഥാന്റെ സംശയം.
ഇതിന് പിന്നില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ ആണെന്നും പാകിസ്ഥാൻ കരുതുന്നുണ്ട്.
Post Your Comments