ജനീവ : കോവിഡ് വ്യാപനം ചെറുപ്പക്കാരിൽ ശക്തമാകുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. രണ്ടാം ഘട്ടത്തില്‍ യുവാക്കളാണ് കൂടുതലും രോഗ ബാധിതരാകുന്നത്, അവര്‍ രോഗവ്യാപനത്തിന് കാരണക്കാരാകുന്നു. തങ്ങള്‍ വൈറസ് ബാധിതരാണെന്ന കാര്യം ചെറുപ്പക്കാരിൽ ബഹുഭൂരിപക്ഷവും അറിയുന്നില്ല. ഈ സാഹചര്യം പ്രശ്നം കൂടുതല്‍ വഷളാക്കുന്നതായും ലോകാരോഗ്യസംഘടന വെസ്റ്റേണ്‍ പസഫിക് റീജിയണല്‍ ഡയറക്ടര്‍ തകേഷി കസായി അറിയിച്ചു. ചെറുപ്പക്കാർ രോഗബാധിതനാണെന്നറിയാതെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലും പ്രായമായവരുടെ അടുത്തും ഇടപഴകുന്നതിനാല്‍ അപകടസാധ്യത വര്‍ധിക്കുകയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
Post Your Comments