ന്യൂഡല്‍ഹി: കശ്മീര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ഇക്കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് ഒരു വര്‍ഷം തികഞ്ഞു. ഇപ്പോള്‍ കശ്മീര്‍ ശാന്തമാണ്. എവിടെയും …പ്രതിഷേധവും കലാപങ്ങളുമില്ല. ഇതോടെ കേന്ദ്രഭരണ പ്രദേശമായ ജമ്മു കാഷ്മീരില്‍നിന്ന് 10,000 പാരാമിലിട്ടറി അംഗങ്ങളെ പിന്‍വലിക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍. ബുധനാഴ്ച വൈകിട്ട് പുറത്തിറക്കിയ ഉത്തരവിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിനു മുന്നോടിയായാണ് കേന്ദ്ര സര്‍ക്കാര്‍ ഇവിടെ വന്‍തോതില്‍ സൈന്യത്തെ വിന്യസിച്ചത്. പിന്നാലെ സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു.
100 കമ്പനികളെയാണു കേന്ദ്രം കാഷ്മീരില്‍നിന്നു പിന്‍വലിക്കുന്നത്. ഇതില്‍ 40 കന്പനികള്‍ സിആര്‍പിഎഫില്‍നിന്നും 20 എണ്ണം സിഐഎസ്എഫില്‍നിന്നുമാണ്. ബിഎസ്എഫ്, എസ്എസ്ബി എന്നി വിഭാഗങ്ങളില്‍നിന്നും 20 കമ്പനികളെ പിന്‍വലിക്കും.
മേയില്‍ ജമ്മു കാഷ്മീരില്‍നിന്ന് 10 കമ്പനി സേനയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിന്‍വലിച്ചിരുന്നു. ഒരു കന്പനിയില്‍ 100 അംഗങ്ങളാണുള്ളത്.
Post Your Comments