തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഏറ്റവും നിര്‍ണായകമാകുന്ന സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ കൈമാറാതെ സര്‍ക്കാരിന്റെ ഒളിച്ചുകളി. എന്‍ഐഎ ആവശ്യപ്പെട്ട് ഒരു മാസം പിന്നിട്ടിട്ടും ദൃശ്യങ്ങള്‍ കൈമാറാനുള്ള നടപടി പൊതുഭരണവകുപ്പ് സ്വീകരിക്കുന്നില്ല. സെക്രട്ടേറിയറ്റിലെ ഭരണനുകൂല സംഘടനാ നേതാവാണ് ദൃശ്യങ്ങള്‍ കൈമാറാതെ ഒത്തുകളി നടത്തുന്നത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് സെക്രട്ടേറിയറ്റിലുള്ള സ്വാധീനത്തിന്റെ തെളിവുതേടിയാണ് സിസിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ ആവശ്യപ്പെട്ടത്. സ്വപ്നയും സരിത്തും സെക്രട്ടറിയേറ്റില്‍ സ്ഥിരമായി വന്നിരുന്നോ, ഏത് ഓഫീസിലായിരുന്നു പോയിരുന്നത്. സെക്രട്ടേറിയറ്റില്‍ പ്രവേശിക്കാന്‍ ആരെങ്കിലും സഹായം നല്‍കിയിരുന്നോ തുടങ്ങിയ കാര്യങ്ങളുടെ തെളിവ് തേടിയാണ് ദൃശ്യങ്ങള്‍ ചോദിച്ചത്.
കഴിഞ്ഞ മാസം 17നാണ് പൊതുഭരണ അഡീഷണല്‍ സെക്രട്ടറിയും സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്‍ പ്രസിഡന്റുമായ പി ഹണിക്ക് എന്‍ഐഎ നോട്ടീസ് നല്‍കിയത്. കഴിഞ്ഞ ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ നല്‍കാനായിരുന്നു നോട്ടീസ്. നോട്ടീസില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ അഡീഷണല്‍ സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി നിര്‍ദ്ദേശവും നല്‍കി. പക്ഷെ ദൃശ്യങ്ങള്‍ പകര്‍ത്താനായുള്ള ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല
Post Your Comments