സ്വര്‍ണകള്ളക്കടത്ത് കേസിനെ കുറിച്ചോ, സ്വപ്‌നയേയോ ശിവശങ്കറിനേയോ,, ഇവരുടെ കള്ളക്കളികളോ പാവം നമ്മുടെ മുഖ്യമന്ത്രിയ്ക്ക് അറിയില്ല.. എല്ലാവരും പാവം മുഖ്യനെ ബലിയാടാക്കുന്നു. സ്വര്‍ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ഒളിയമ്പെയ്ത് അഡ്വ.ജയശങ്കര്‍
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ശിവശങ്കരനും സ്വപ്നയുമായുളള ഒരിടപാടിലും സര്‍ക്കാര്‍ പങ്കാളിയല്ല, മുഖ്യമന്ത്രിക്കു മനസറിവില്ല. സ്വര്‍ണക്കടത്തോ കുഴല്‍പ്പണമിടപാടോ ഇടതു മുന്നണിയുടെ പ്രകടന പത്രികയില്‍ പറഞ്ഞിട്ടുളള കാര്യങ്ങളല്ല. പാവങ്ങളുടെ പാര്‍ട്ടിക്കോ സര്‍ക്കാരിനോ മഹാനായ മുഖ്യമന്ത്രിക്കോ ഇതിന് ഉത്തരവാദിത്തമില്ല.
സഖാക്കളേ, സുഹൃത്തുക്കളേ ന്യായീകരണ തൊഴിലാളികളേ സംഘടിക്കുവിന്‍! ഈ മഹാ സത്യം ലോകമെമ്പാടും ഉദ്‌ഘോഷിക്കുവിന്‍
Post Your Comments