ന്യൂഡൽഹി: ക്രിക്കറ്റ് താരം രോഹിത് ശർമ ഉൾപ്പെടെ നാലു പേർക്ക് രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരത്തിന് ശുപാർശ. രോഹിത് ശർമയ്ക്കു പുറമെ വനിതാ ഗുസ്തി താരം വിനേഷ് ഫൊഗട്ട്, ടേബിൾ ടെന്നിസ് താരം മണിക ബത്ര, റിയോ പാരാലിംപിക്സിൽ സ്വർണ മെഡൽ നേടിയ ഹൈജംപ് താരം മാരിയപ്പൻ തങ്കവേലു എന്നിവർക്കാണ് പുരസ്കാരത്തിന് ശുപാർശ.
Read also: എല്ലാവരും സുരക്ഷിതരായും സന്തോഷത്തോടെയും ഇരിക്കുക: നിർദേശങ്ങളുമായി പ്രധാനമന്ത്രി
ഇത് രണ്ടാമത്തെ തവണയാണ് രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരത്തിന് നാലു പേരെ ഒരുമിച്ചു ശുപാർശ ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പിലെ അഞ്ച് സെഞ്ചുറിയടക്കം ആകെ ഏഴ് സെഞ്ചുറികള്‍ നേടിയ രോഹിത് ഏകദിനത്തില്‍ കഴിഞ്ഞ കലണ്ടര്‍വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്സ്മാനുമായിരുന്നു.
Post Your Comments