ന്യൂഡല്‍ഹി : രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്‌കാരത്തിന്റെ പേര് മാറ്റിയത് ദൗര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നില്‍ സുരേഷ്. ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് രാജ്യത്തെ നയിച്ചത് രാജീവ് ഗാന്ധിയാണെന്നും അദ്ദേഹം പറഞ്ഞു. ഹോക്കി മാന്ത്രികന്‍ മേജര്‍ ധ്യാന്‍ ചന്ദിന്റെ പേരു നല്‍കിയതിനു പിന്നില്‍ കാവിവത്ക്കരണമെന്നും കൊടിക്കുന്നില്‍ കുറ്റപ്പെടുത്തി.
യുവാക്കള്‍ക്കും കായിക മേഖലയ്ക്കും പ്രചോദനം നല്‍കിയ പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാവിവത്കരണത്തിന്റെ ഭാഗമാണ് ഈ പേരുമാറ്റമെന്നും കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു.
രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന് ഹോക്കി മാന്ത്രികന്‍ ധ്യാന്‍ ചന്ദിന്റെ പേരു നല്‍കാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രഖ്യാപിച്ചത്. കാലങ്ങളായി നിരവധി കായിക താരങ്ങളും പ്രമുഖരും ഇതാവശ്യപ്പെടുന്നുണ്ട്. ആവശ്യം അംഗീകരിച്ചു കൊണ്ടാണ് പേരുമാറ്റുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
Post Your Comments