തൃശ്ശൂര്‍: സിപിഎമ്മില്‍ ഇപ്പോള്‍ നടക്കുന്നത് പാട്ടിയ്ക്കുള്ളിലെ ഉള്‍പ്പോര്..സിപിഎം കണ്ണൂര്‍ ലോബിയ്ക്കെതിരെ ആലപ്പുഴ ജില്ലയിലെ മന്ത്രിമാരുടെ പ്രസ്താവന ഏറെ ശ്രദ്ധേയമെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ.ബി.ഗോപാലകൃഷ്ണന്‍. മന്ത്രിമാരായ ജി.സുധാകരനും, തോമസ് ഐസക്കും, പിണറായി വിജയനെതിരെ നടത്തിയിട്ടുള്ള പ്രസ്താവനയില്‍ നിന്നും ഉള്‍പ്പോരിനെ കുറിച്ച് വ്യക്തമാകുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘സ്വര്‍ണ്ണ കള്ളക്കടത്ത് കേസും സ്വപ്‌നയും ശിവശങ്കറും തമ്മിലുള്ള ബന്ധവുമെല്ലാം പുറത്തുവന്നതോടെ പാര്‍ട്ടിയ്ക്ക് ഒന്നും മിണ്ടാനാകാത്ത അവസ്ഥയാണ്. ഇത്രയും നാള്‍ മിണ്ടാതിരുന്നവരാണ് സഹികെട്ട് ഇപ്പോള്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രസ്താവന ഇറക്കിയിരിക്കുന്നത്. മന്ത്രിമാരായ ജി.സുധാകരന്റേയും തോമസ് ഐസക്കിന്റേയും പ്രതികരണങ്ങള്‍സമാനതയുള്ളതും ഒരേ ദിവസം വന്നിട്ടുള്ളതുമാണെന്ന് അഡ്വ.ബി.ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു.
പിണറായിയെ നിയന്ത്രിക്കാന്‍ കെല്‍പ്പുള്ള പാര്‍ട്ടി സെക്രട്ടറിയല്ല കൊടിയേരി എന്നും കൊടിയേരിയുടെ നിലനില്പ് തന്നെ പിണറായിയുടെ ഔദാര്യമാണന്നും പരക്കെ ആരോപണമുണ്ട് ഈ സാഹചര്യത്തിലാണ് മന്ത്രി സുധാകരന്‍ ഒളിബോംബ് പൊട്ടിച്ചിരിക്കുന്നത്.ഐഎഎസ്‌കാര്‍ പറയുന്നിടത്ത് ഒപ്പിടുന്നവരല്ല ഞങ്ങള്‍ എന്ന് പറഞ്ഞിരിക്കുന്നതിന്റെ അര്‍ത്ഥം ഞങ്ങള്‍ പിണറായിയെ പോലെയല്ല എന്നാണല്ലൊ?
മുഖ്യമന്ത്രിയുടെ ഓഫീസിന് ജാഗ്രത കുറവ് സംഭവിച്ചു എന്ന് പറയുമ്പോള്‍ തന്നെ ശിവശങ്കരന്‍ ദുര്‍ഗന്ധമാണന്നും പറയുന്നുണ്ട്. ജി.സുധാകരന്റെ അഭിപ്രായത്തില്‍ ജാഗ്രത കുറവ് ഉണ്ടായിട്ടുള്ളത് മുഖ്യമന്ത്രിക്കാണന്ന് തുറന്ന് പറഞ്ഞിരിക്കുന്നു:. ഏറ്റവും രസകരം രാമായണ മാസത്തില്‍ മുഖ്യമന്ത്രിയെ വേട്ടയാടി എന്ന പ്രസ്താവനയാണ്. രാമായണ പ്രചാര മാസം അഹങ്കാരിയായ രാവണന്റെ നിഗ്രഹത്തെ കുറിച്ചാണന്നത് വ്യക്തം.ജി.സുധാകരനും, ഐസക്കും, പിണറായി വിജയനെതിരെ നടത്തിയിട്ടുള്ള പ്രസ്താവന സി പി എം നേരിടുന്ന ഉള്‍പാര്‍ട്ടി സംഘര്‍ഷത്തിന്റെ ചെറിയ വിസ്ഫോടനം മാത്രമാണ്. അഡ്വ ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.
Post Your Comments