KeralaLatest NewsNews

മൂന്നാര്‍ പെട്ടിമുടിയിലെ ദുരന്ത മേഖലയില്‍ സഹായഹസ്തവുമായി സേവാഭാരതി

ഇടുക്കി: മൂന്നാര്‍ പെട്ടിമുടിയിലെ ദുരന്ത സ്ഥലത്ത് സഹായഹസ്തവുമായി സേവാഭാരതി. സേവാഭാരതി കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീപ്രസാദ്, ദേവികുളം ജില്ലാ പ്രചാരക് വി. ശക്തിവേല്‍, സേവാഭാരതി സംഘടന സെക്രട്ടറി ടി.കെ രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ എസ്റ്റേറ്റുകളില്‍ താമസിക്കുന്നവർക്ക് അവശ്യ സാധനങ്ങളും വസ്ത്രങ്ങളും നൽകി. പെട്ടിമുടിയില്‍ ദുരന്തം നടന്ന് ഏതാനും മണിക്കുറുകള്‍ക്കുള്ളില്‍ തന്നെ വനപാലകര്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ സേവാ ഭാരതി പ്രവര്‍ത്തകര്‍ സന്നദ്ധരായി എത്തിയിരുന്നു. ദേവികുളത്തുനിന്നുള്ള പ്രവര്‍ത്തകരും അടിമാലിയില്‍ നിന്നും മറ്റു പ്രദേശങ്ങളില്‍ നിന്നുമുള്ള പ്രവർത്തകരും സന്നദ്ധരായി വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button