KeralaLatest News

ശബരിമല ഹെൽപ് ഡെസ്ക് ഉദ്ഘാടനത്തെ ചൊല്ലി തർക്കം: സേവാഭാരതിയുടേതെന്ന് സംഘടന, നിഷേധിച്ച് മന്ത്രി

കോട്ടയം: ശബരിമല തീര്‍ത്ഥാടകര്‍ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ സജ്ജീകരിച്ച ഹെൽപ് ഡെസ്ക് ഉദ്ഘാടനത്തെ ചൊല്ലി രാഷ്ട്രീയ തര്‍ക്കം. മന്ത്രി വി.എന്‍ വാസവൻ ഉദ്ഘാടനം ചെയ്ത ഹെൽപ് ഡെസ്ക് സംബന്ധിച്ചാണ് തർക്കം.

സേവാഭാരതിയുടെ നേതൃത്വത്തിലാണ് ഹെൽപ് ഡെസ്ക് സജ്ജീകരിച്ചതെന്നും ആർ എസ് എസ് സേവാ പ്രമുഖിന് ഒപ്പമാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചതെന്നും സേവാഭാരതി ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ അവകാശപ്പെട്ടു.

എന്നാൽ ഇത് നിഷേധിച്ച് മന്ത്രി രംഗത്തെത്തി. മെഡിക്കൽ കോളേജും റവന്യു വകുപ്പും ചേർന്ന് സജ്ജീകരിച്ച ഹെൽപ് ഡെസ്കാണ് താൻ ഉദ്ഘാടനം ചെയ്തതെന്നും വിവാദം അനാവശ്യമെന്നുമാണ് മന്ത്രി വി എൻ വാസവന്‍ പറഞ്ഞു. കഴിഞ്ഞ വർഷവും ഇതേ സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്തിരുന്നെന്നും മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button