Latest NewsIndiaNews

സ്വാതന്ത്ര്യദിനത്തിൽ സർക്കാർ സ്കൂളിൽ ദേശീയ പതാക ഉയർത്താൻ മറന്ന് പോയ അദ്ധ്യാപകർക്ക് കിട്ടിയത് എട്ടിന്റെ പണി

ലക്നൗ : സർക്കാർ സ്കൂളിൽ സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഉയർത്താൻ മറന്നുപോയ അദ്ധ്യാപകരുടെ ജോലി പോയി. ഉത്തർപ്രദേശിലെ ബാന്ദാ ജില്ലയിലാണ് സംഭവം. സർക്കാർ അപ്പർ പ്രൈമറി സ്കൂളിലെ ഹെഡ്മാസ്റ്ററെയും അസിസ്റ്റന്റിനെയുമാണ് വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തത്.

ഇവർക്കെതിരെ അന്വേഷണം നടത്തി പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതുകഴിഞ്ഞാവും തുടർനടപടികൾ സ്വീകരിക്കുക.സ്കൂളിൽ ദേശീയ പതാക ഉയർത്തിയില്ലെന്ന് കാണിച്ചുളള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

തുടർന്ന് അധികൃതർ ഉടനടി നടപടി സ്വീകരിക്കുകയായിരുന്നു. ഇരുവരെയും സർവീസിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. സമൂഹത്തിന് മാതൃകയാകേണ്ട അദ്ധ്യാപകർ ഇങ്ങനെ കാണിച്ചത് ഒരിക്കലും നീതീകരിക്കാനാവാത്ത തെറ്റാണെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button