Latest NewsNewsTechnology

ടിക് ടോക്കിന് സമാനമായ ഷോര്‍ട്ട് വീഡിയോ കണ്ടന്റുമായി ഫേസ്ബുക്ക് ഇന്ത്യയിലേയ്ക്ക്…

ഇന്ത്യയില്‍ ടിക് ടോക് നിരോധിച്ചെങ്കിലെന്ത്…ഇതിനോട് സാമ്യമുള്ള പുതിയ ഫീച്ചര്‍ അവതരിപ്പിയ്ക്കാനൊരുങ്ങ്ി ഫേസ്ബുക്ക്. ഷോര്‍ട്ട് വീഡിയോ കണ്ടന്റുകള്‍ക്കായാണ് പുതിയ ഫീച്ചര്‍ ഫേസ്ബുക്ക് അവതരിപ്പിയ്ക്കാന്‍ തയ്യാറെടുത്തിരിക്കുന്നത്. ടിക്ടോക്കിന് സമാനമായ സൈ്വപ്പ് അപ്പ് രീതിയില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ഷോര്‍ട്ട് വീഡിയോ ടാബ് ഫേസ്ബുക്ക് ആപ്പില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി. ഇന്ത്യയില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഫേസ്ബുക്ക് ഈ സവിശേഷത കൊണ്ടുവന്നിരിക്കുന്നത്. ഫേസ്ബുക്ക് ആപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിലാണ് പുതിയ ഷോര്‍ട്ട് വീഡിയോ ഫീച്ചര്‍ കണ്ടെത്തിയത്.

Read Also : കൊറോണ വൈറസ്: ഇന്ത്യയുടെ മൂന്ന് പ്രതിരോധ വാക്‌സിനുകള്‍ അവസാനഘട്ടത്തില്‍ : മരുന്നുകളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് കേന്ദ്രമന്ത്രി

ഇന്ത്യയില്‍ ടിക്ടോക്കിന് ഉണ്ടായിരുന്ന സ്വാധീനം കണക്കിലെടുത്താണ് കമ്പനിയുടെ ഫേസ്ബുക്കും ഈ ഷോര്‍ട്ട് വീഡിയോ സവിശേഷത ഇന്ത്യയില്‍ തന്നെ പരീക്ഷിക്കാന്‍ ഒരുങ്ങിയത്. ഇന്ത്യയിലെ എല്ലാ ഉപയോക്താക്കള്‍ക്കും പുതിയ ഫീച്ചര്‍ ലഭ്യമാകില്ല. പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കിയിരിക്കുന്നതിനാല്‍ എല്ലാവര്‍ക്കും ലഭ്യമാകാന്‍ ഇനിയും കാലതാമസം എടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലൈക്കുകളും കമന്റുകളും വീഡിയോകളുടെ താഴെ വലത് കോണിലായി നല്‍കിയിട്ടുണ്ട്. ഇതിന് മുകളില്‍ ക്രിയേറ്റ് ഓപ്ഷന്‍ ഉണ്ട്. അതില്‍ ക്ലിക്ക് ചെയ്ത് ഫേസ്ബുക്ക് ക്യാമറ ഓപ്പണ്‍ ചെയ്യാന്‍ സാധിക്കും. അതിനൊപ്പം ഷോര്‍ട്ട് വീഡിയോ ഷെയര്‍ ചെയ്യാനും സാധിക്കും.

ഫേസ്ബുക്ക് ഷോര്‍ട്ട് വീഡിയോ ഫീച്ചറില്‍ ഉപയോക്താക്കള്‍ക്ക് റെക്കോര്‍ഡുചെയ്ത ക്ലിപ്പിലേക്ക് മ്യൂസിക്ക് ചേര്‍ക്കാനും ടിക്ടോക്കിലുള്ളത് പോലെ പോസ് ചെയ്യാനും റെക്കോര്‍ഡിങ് തുടരാനും അപ്ലിക്കേഷനില്‍ ഷെയര്‍ ചെയ്യാനും സാധിക്കും. പോസ്റ്റ് ചെയ്ത് കഴിഞ്ഞാല്‍ ഈ വീഡിയ ഫേസ്ബുക്ക് ആപ്പിലെ ഷോര്‍ട്ട് വീഡിയോ സെക്ഷനില്‍ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button