
ബഹ്റൈനില്‍ താമസ സ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ അഞ്ച് മലയാളികളില്‍ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം രണ്ടായി.തൃശൂര്‍ ചെന്ത്രാപിന്നി വെളമ്പത്ത് അശോകന്റെ മകന്‍ രജീഷ്(39), വെളമ്ബത്ത് സരസന്റെ മകന്‍ ജില്‍സു (31) എന്നിവരാണ് മരിച്ചത്. മൂന്നു പേര്‍ ഗുരുതര നിലയില്‍ ചികിത്സയിലാണ്.
Read Also : പ്രവാസികള്‍ക്ക് ആശ്വാസമായി ഇന്ത്യ-കുവൈറ്റ് തീരുമാനം : കൂടുതല്‍ സര്‍വീസുകള്‍ക്ക് തയ്യാറായി വിമാന കമ്പനികള്‍
ബഹ്‌റൈനിലെ റിഫക്കടുത്ത് ഹജിയാത്തില്‍ ന്യൂ സണ്‍ലൈറ്റ് ഗാരേജിലെ ജീവനക്കാരാണ് മൂന്നുപേര്‍. ഇവരുടെ സുഹൃത്തുകളാണ് മറ്റ് രണ്ട്‌പേര്‍. ശനിയാഴ്ച രാവിലെ വര്‍ക്ക്‌ഷോപ്പ് തുറക്കാത്തതിനാല്‍ അന്വേഷിച്ചെത്തിയവരാണ് താമസ് സ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
Post Your Comments