സി.പി.എം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ‘ ലോട്ടറി ‘ അടിക്കാനുള്ള സാധ്യത തെളിഞ്ഞു വരുന്നുണ്ടെന്ന് കോണ്‍ഗ്രസ് എം.എല്‍.എ പി.ടി തോമസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. സ്വര്‍ണ്ണക്കടത്തും, ലൈഫ് മിഷന് കോഴയും വെള്ളം ചേര്‍ക്കാതെ അന്വേഷിച്ചാല്‍
മുഖ്യമന്തിയ്ക്ക് പുറമേ സ്പീക്കര്‍, മന്ത്രിമാരായ കടകംപിള്ളി സുരേന്ദ്രന്, കെ ടി ജലീല്‍ എന്നിവര്‍ പുറത്ത് പോകേണ്ടി വരും. നിങ്ങളുടെ വാര്‍ത്ത ശരിയാണെങ്കില്‍ ഉടനടി മുഖ്യമന്ത്രി രാജിവെയ്ക്കുന്നതാണ് നല്ലതെന്നാണ് ഞാൻ ഒരു ചാനലിനോട് പറഞ്ഞതെന്നും അദ്ദേഹം പറയുന്നു.
Read also: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ചു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഇന്ന് മലയാളത്തിലെ ഒരു ചാനൽ എന്നോട് ചോദിച്ച ചോദ്യം കഴിഞ്ഞ ജൂൺ മാസത്തിൽ വിവാദ സ്വർണ്ണക്കടത്ത് നായിക സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിൽ ആറു പ്രാവശ്യം സന്ദർശനം നടത്തിയത് സംബന്ധിച്ചായിരുന്നു, ചാനലിന്റെ കൈവശം തെളിവ് ഉണ്ടെന്നും എന്നോട് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് എന്റെ പ്രതികരണവും തേടി.
ഞാൻ ചാനലിനോട് പറഞ്ഞത് നിങ്ങളുടെ വാർത്ത ശരിയാണെങ്കിൽ ഉടനടി മുഖ്യമന്ത്രി രാജിവെയ്ക്കുന്നതാണ് നല്ലതെന്നും ഇല്ലെങ്കിൽ കൂടുതൽ അപമാനിതനായി പുറത്ത് പോകേണ്ടി വരുമെന്നും ആണ്.
സ്വർണ്ണക്കടത്തും, ലൈഫ് മിഷൻ കോഴയും വെള്ളം ചേർക്കാതെ അന്വേഷിച്ചാൽ
മുഖ്യമന്തിയ്ക്ക് പുറമേ സ്പീക്കർ, മന്ത്രിമാരായ കടകംപിള്ളി സുരേന്ദ്രൻ, കെ ടി ജലീൽ എന്നിവർ പുറത്ത് പോകേണ്ടി വരുമെന്നും
CPI (M) പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ‘ ലോട്ടറി ‘ അടിക്കാനുള്ള സാധ്യത തെളിഞ്ഞു വരുന്നുണ്ടെന്നും ഞാൻ പറഞ്ഞു.
Post Your Comments