തിരുവനന്തപുരം : പൂജപ്പുര സെൻട്രൽ ജയിലിൽ കോവിഡ് ആശങ്ക വർധിക്കുകയാണ്. ഇന്ന് 53 പേർക്കാണ് ജയിലിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. തടവുകാർക്ക് പുറമെ ജയിൽ ഡോക്ടർക്കും രണ്ട് ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സെൻട്രൽ ജയിലിൽ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 218 ആയി.
50 തടവുകാർക്കും രണ്ട് ജീവനകാർക്കും ഒരു ഡോക്‌ടർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തടവുകാരെ പുറത്തുകൊണ്ട് പോയി ചികിത്സിക്കുന്നത് പ്രായോഗികമല്ലെന്നാണ് അധികൃതർ പറയുന്നത്. ജയിലിന് അകത്തുള്ള ഓഡിറ്റോറിയത്തിലും വിവിധ ബ്ലോക്കുകളിലുമായാണ് ഇവരെ ചികിത്സിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ തടവുകാരെ കൂടി കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. പ്രായമായ തടവുകാരടക്കം കൊവിഡ് പോസിറ്റീവായവരുടെ പട്ടികയിലുണ്ട്.
ഒരുമിച്ചുള്ള ശുചിമുറിയും മറ്റുമാണ് രോഗം പടരുന്നതിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം പൂജപ്പുരയിൽ തന്നെയുള്ള ജയിൽ ആസ്ഥാനവും കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്.
Post Your Comments