Latest NewsKeralaNews

ഐസ്‌ക്രീമില്‍ എലിവിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ച ഇരുപത്തിരണ്ടുകാരനെ കുടുക്കിയത് ഡോക്ടര്‍മാരുടെ നിര്‍ണായക കണ്ടെത്തല്‍

കാസര്‍കോട്: സംസ്ഥാനത്തെ ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു വ്യാഴാഴ്ച കാസര്‍കോട നിന്നും പുറത്തുവന്നത്. ഐസ്‌ക്രീം കഴിച്ച് അവശനിലയിലായ 16 കാരി മരിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. കുടുംബത്തെ മുഴുവന്‍ ഐസ്‌ക്രീമില്‍ എലിവിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചത് ഇരുപത്തിരണ്ടു വയസുള്ള മകന്‍. ഇയാളെ കുടുക്കിയത് ഡോക്ടര്‍മാരുടെ നിര്‍ണായക കണ്ടെത്തലും. മരിച്ച ആനിയുടെ ശരീരത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ എലിവിഷത്തിന്റെ അംശം കണ്ടെത്തിയതും ആല്‍ബിന്‍ വിഷബാധയേറ്റിട്ടില്ലെന്ന് ഡോക്ടര്‍മാരുടെ കണ്ടെത്തലുമാണ് ആല്‍ബിനെ കുടുക്കിയത്. ഈ മാസം അഞ്ചിനാണ് ഛര്‍ദ്ദിയെത്തുടര്‍ന്ന് ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന, ആല്‍ബിന്റെ സഹോദരി ആനി ബെന്നി മരിച്ചത്. ആഗസ്റ്റ് ആറിന് ആനിയുടെ അച്ഛന്‍ ബെന്നിയും അമ്മ ബെസിയും ഛര്‍ദ്ദിയെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി. ഭക്ഷ്യവിഷബാധയെന്നായിരുന്നു പ്രാഥമിക നിഗമനം.

തനിക്കും ഭക്ഷ്യവിഷബാധയുണ്ടെന്ന് പറഞ്ഞ് പ്രതി ആല്‍ബിനും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ പിന്നീട് ആനിയുടെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശരീരത്തില്‍ എലിവിഷത്തിന്റെ അംശം കണ്ടെത്തിയത് കേസില്‍ വഴിത്തിരിവായി. ആല്‍ബിന്‍ വിഷബാധയേറ്റിട്ടില്ലെന്ന് ഡോക്ടര്‍മാരുടെ കണ്ടെത്തലും നിര്‍ണായകമായി. തുടര്‍ന്ന് വെള്ളരിക്കുണ്ട് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇന്നലെ രാത്രി ആല്‍ബിന്‍ ബെന്നിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. സ്വത്തെല്ലാം സ്വന്തം പേരിലാക്കാനും രഹസ്യബന്ധങ്ങള്‍ക്ക് കുടുംബം തടസമാകാതിരിക്കാനുമാണ് കൂട്ടക്കൊലപാതകത്തിന് പദ്ധതിയിട്ടതെന്നാണ് ആല്‍ബിന്റെ മൊഴി.

shortlink

Related Articles

Post Your Comments


Back to top button