Latest NewsNewsIndia

74ാമ​ത് സ്വാ​ത​ന്ത്ര്യ ദി​നം : കോ​വി​ഡ് മ​ഹാ​മാ​രി​ക്കെ​തി​രെ പോ​രാ​ടു​​ന്നവർ​ക്ക് ആ​ദ​ര​മ​ർ​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ ഡൽഹി : 74ാമ​ത് സ്വാ​ത​ന്ത്ര്യ ദി​നത്തിൽ കോ​വി​ഡ് മ​ഹാ​മാ​രി​ക്കെ​തി​രെ പോ​രാ​ടു​​ന്നവർ​ക്ക് ആ​ദ​ര​മ​ർ​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്ക​വേ​യാ​ണ് അ​ദ്ദേ​ഹം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ അ​ഭി​ന​ന്ദി​ച്ച​ത്. രാജ്യത്തിന് ആരോഗ്യ പ്രവർത്തകൾ ന​ൽ​കു​ന്ന​ത് മ​ഹ​നീ​യ സേവനമാണ്. നി​ശ്ച​യ​ദാ​ർ​ഢ്യം കൊ​ണ്ട് കോ​വി​ഡി​നെ മ​റി​ക​ട​ക്കാ​മെ​ന്നും ഈ ​മ​ഹാ​മാ​രി​ക്കെ​തി​രാ​യ പോ​രാ​ട്ടം വി​ജ​യി​ക്കു​ക ത​ന്നെ ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. അതോടൊപ്പം വെ​ട്ടി​പ്പി​ടി​ക്ക​ൽ ന​യ​ത്തെ ഇ​ന്ത്യ എ​ന്നും എ​തി​ർ​ത്തി​ട്ടു​ണ്ടെ​ന്ന് പറഞ്ഞ പ്രധാനമന്ത്രി അ​തി​ർ​ത്തി ക​ട​ന്നു​ള്ള ആ​ക്ര​മ​ണ​ത്തി​നെ​തി​രെ വി​മ​ർ​ശ​ന​മു​ന്ന​യി​ക്കു​ക​യും ചെ​യ്തു. ആ​ത്മ​നി​ർ​ഭ​ർ ഭാ​ര​ത് എ​ന്ന​ത് 130 കോ​ടി ജ​ന​ങ്ങ​ളു​ടെ മ​ന്ത്രാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യക്തമാക്കി.

രാ​വി​ലെ 7.30നു തന്നെ പ്ര​ധാ​ന​മ​ന്ത്രി ചെ​ങ്കോ​ട്ട​യി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. നിശ്ചയിച്ച സമയത്തു തന്നെ എത്തിയ പ്ര​ധാ​ന​മ​ന്ത്രി രാ​ജ്ഘ​ട്ടി​ൽ രാ​ഷ്ട്ര​പി​താ​വി​ന് ആ​ദ​രാ​ഞ്ജ​ലി അ​ർ​പി​ച്ച ശേ​ഷ​മാ​ണ് ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി​യ​ത്. ശേ​ഷം സൈ​ന്യം ന​ൽ​കി​യ ദേ​ശീ​യ അ​ഭി​വാ​ദ്യ​വും അ​ദ്ദേ​ഹം സ്വീ​ക​രി​ച്ചു. മേ​ജ​ർ സൂ​ര്യ​പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ദേ​ശീ​യ അ​ഭി​വാ​ദ്യം ന​ൽ​കി​യ​ത്.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ചടങ്ങ്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചടങ്ങിലേക്ക് കേന്ദ്രമന്ത്രിമാര്‍, ജഡ്‌ജിമാര്‍, ഉന്നതോദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരടക്കം നാലായിരത്തോളം പേര്‍ക്ക് മാത്രമായിരുന്നു പ്രവേശനം. ഡോക്ടര്‍മാരും, നേഴ്‌സുമാരും ശുചീകരണ തൊഴിലാളികളും ഉള്‍പ്പെടുന്ന കോവിഡ് പോരാളികളെയും അസുഖം ഭേദമായ ചിലരെയും ക്ഷണിച്ചിരുന്നു.

ചെങ്കോട്ടയുടെ ലാഹോറി ഗേറ്റിൽ ആറട് അകലം പാലിച്ചാണ് കസേരകൾ നിരത്തിയിരിക്കുന്നത്. . നൂറിൽ താഴെ പേർക്കുള്ള കസേര മാത്രമേ പ്രധാന വേദിയിൽ ഉണ്ടാകു. ചടങ്ങ് കാണാൻ എതിർവശത്ത് അഞ്ഞൂറിലധികം പേർക്ക് സൗകര്യം ഒരുക്കിയിരിക്കുന്നു. സ്കൂൾ കുട്ടികൾക്കു പകരം എൻസിസി കേഡറ്റുകളാകും ഇത്തവണ പരേഡിനെത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button