ഈ കോവിഡ് സമയത്ത് ഒരാള്‍ സാനിറ്റൈസര്‍ കൈവശം വയ്ക്കുന്നത് വളരെ നിര്‍ണായകമാണെങ്കിലും, ഒരു വ്യക്തി സാനിറ്റൈസര്‍ മോഷ്ടിക്കുകയും അത് ഒരു സിസിടിവിയില്‍ കുടുങ്ങി എന്നറിഞ്ഞപ്പോള്‍ അത് തിരികെ വയ്ക്കുകയും ചെയ്യുന്ന ഒരു രസകരമായ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഓഗസ്റ്റ് 7 ന് ‘കോണ്ടൊട്ടി അബു’ എന്ന ഫേസ്ബുക്ക് പേജാണ് വീഡിയോ പങ്കിട്ടത്.
ഒരാള്‍ സാനിറ്റൈസര്‍ മോഷ്ടിക്കുകയും തന്റെ പ്രവര്‍ത്തനം ക്യാമറയില്‍ റെക്കോര്‍ഡുചെയ്യുന്നുവെന്ന് മനസിലാക്കിയ ഉടന്‍ തന്നെ അത് തിരികെ നല്‍കുകയും ചെയ്യുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഈ വൈറല്‍ വീഡിയോയില്‍, ടി-ഷര്‍ട്ടും ലുങ്കിയും ധരിച്ച ഒരാള്‍ ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ബാല്‍ക്കണിയില്‍ ഫോണില്‍ ആരോടൊ സംസാരിക്കുന്നതുപോലെ ചുറ്റിനടക്കുന്നത് കാണാം. കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം, ആരും തന്നെ നിരീക്ഷിക്കുന്നില്ലെന്ന് സ്ഥിരീകരിക്കാന്‍ ചുറ്റും നോക്കിയ ശേഷം, അയാള്‍ അവിടെ ഉണ്ടായിരുന്ന സാനിറ്റൈസര്‍ തന്റെ കൈയിലുള്ള ബോട്ടിലേക്ക് ഒഴിക്കുന്നത് കാണാം.
പെട്ടെന്നാണ് തന്റെ പ്രവര്‍ത്തനങ്ങളെല്ലാം തൊട്ടടുത്തുള്ള കെട്ടിടത്തിലെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്ന് മനസ്സിലായതോടെ ഉടനെ മാസ്‌ക് വലിച്ച് അയാള്‍ മുഖം മൂടുകയും സാനിറ്റൈസര്‍ തിരികെ യഥാര്‍ത്ഥ ബോട്ടിലിലേക്ക് തിരികെ ഒഴിക്കുകയും ചെയ്യുന്നു. മാത്രമല്ല, തന്റെ കുപ്പി ക്യാമറയില്‍ കാണിക്കുകയും അത് പൂര്‍ണ്ണമായും ശൂന്യമാക്കി എന്ന് തെളിയിക്കാന്‍ അത് കുലുക്കുകയും ചെയ്യുന്നു. പോകുന്നതിനുമുമ്പ്, അയാള്‍ കൈകളിലും കാലുകളിലും സാനിറ്റൈസര്‍ തേക്കുന്നത് കാണാം.
https://www.facebook.com/299729573979929/videos/2655890081393666
Post Your Comments