ജയ്പുര്‍: നിയമസഭയില്‍ തന്റെ ഇരിപ്പിടം മാറ്റിയതുമായി ബന്ധപ്പെട്ട പ്രതിപക്ഷാംഗങ്ങളുടെ പരിഹാസങ്ങള്‍ക്ക് മറുപടി നൽകി കോണ്‍ഗ്രസ് നേതാവും രാജസ്ഥാന് മുന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന് പൈലറ്റ്. ധീരനും ശക്തനുമായ യോദ്ധാവിനെ മാത്രമേ അതിര്‍ത്തിയിലേക്ക് എന്നാണ് അദ്ദേഹം പ്രതികരിച്ചത്. സഭയില്‍ വന്നപ്പോള്‍ എന്റെ ഇരിപ്പിടം മാറ്റിയതായി കണ്ടു. ഞാന്‍ ഭരണപക്ഷ ബെഞ്ചിൽ ഇരിക്കുമ്പോള്‍ സുരക്ഷിതനായിരുന്നു. ഇപ്പോള്‍ പ്രതിപക്ഷത്തിന്റെ അടുത്താണ്. അതിര്‍ത്തിയിലേക്കാണ് എന്നെ അയച്ചതെന്നു മനസിലായി. ധീരനും ശക്തനുമായ യോദ്ധാവിനെ മാത്രമേ അതിര്‍ത്തിയിലേക്ക് അയക്കുകയുള്ളൂവെന്ന് സച്ചിൻ പൈലറ്റ് വ്യക്തമാക്കി.
Read also:എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരം
ഉപമുഖ്യമന്ത്രിയായിരുന്നപ്പോള്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനൊപ്പമായിരുന്നു പൈലറ്റിന്റെ ഇരിപ്പിടം. ഉപമുഖ്യമന്ത്രിസ്ഥാനം നഷ്ടമായ പൈലറ്റിനു പ്രതിപക്ഷ ബെഞ്ചുകള്‍ക്കു സമീപമാണ് ഇരിപ്പിടം നല്‍കിയത്. ഈ വിഷയം ചൂണ്ടിക്കാട്ടി നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനം പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സച്ചിൻ പൈലറ്റ് പ്രതികരണവുമായി രംഗത്തെത്തിയത്.
Post Your Comments