KeralaLatest NewsNews

കെ എസ് എഫ് ഇയില്‍ 35 ലക്ഷം ഇടപാടുകാരുടെ ഡാറ്റ ചോർന്നു- ആരോപണവുമായി പി ടി തോമസ് എം എല്‍ എ

കൊച്ചി : കേരള സ്‌റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിലും ഡേറ്റ ചോർത്തിയെന്ന ആരോപണവുമായി പി ടി തോമസ് എംഎൽഎ. ഇടപാടുകാരുടെയും ജീവനക്കാരുടെയും വിവരങ്ങൾ അമേരിക്കൻ കമ്പനിയായ ക്ലിയർ ഐയ്ക്ക് വിൽപന നടത്തി. ഇതിലൂടെ സർക്കാർ വൻ അഴിമതിക്ക് കളമൊരുക്കിയെന്നും അദ്ദേഹം ആരോപിക്കുന്നു. കെ.എസ്.എഫ്.ഇ മൊബൈൽ ആപ്ലിക്കേഷനുകളും വെബ് പോർട്ടലും നിർമ്മിക്കാൻ നൽകിയ ടെൻഡറിലാണ് വൻ അഴിമതി നടന്നതായി പി.ടി തോമസ് പറയുന്നത്. സ്‌പ്രിൻക്ലർ മോഡൽ കമ്പനിയായ ക്ലിയർ ഐ ഡാറ്റ ചോർത്തിയെടുത്തതിൽ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെ.എസ്.എഫ്.ഇ ഡാറ്റ കൈമാറിയത് സർക്കാരിന്റെ അറിവോടെയാണ്. ചട്ടവിരുദ്ധമായാണ് കരാർ ഉറപ്പിച്ചത്. സ്റ്റാർട്ടപ്പ് കമ്പനികളെ സഹായിക്കാനെന്ന രീതിയിലാണ് ഈ ടെൻഡർ ഇഷ്ടക്കാർക്ക് നൽകിയത്. 14 കമ്പനികൾ താത്പര്യപത്രം സമർപ്പിച്ചു. 9 കമ്പനികളെ യോഗ്യത ഇല്ലാത്തതിനാൽ തള്ളി. വേണ്ടത്ര യോഗ്യത ഇല്ലാതിരുന്നിട്ടും അഞ്ച് കമ്പനികളെ ഉൾപ്പെടുത്തി ടെണ്ടർ വിളിച്ചു. ടെണ്ടർ നടപടിയിൽ പാലിക്കേണ്ട നടപടി ക്രമങ്ങൾ പോലും പാലിക്കാതെ എ.ഐ വെയറിന് മൊബൈൽ ആപ്ലിക്കേഷനും വെബ് പോർട്ടലും നിർമ്മിക്കുന്നതിനായി കരാർ നൽകുകയായിരുന്നു. ടെൻ‌ഡർ കരാറിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണ് ഈ നടപടിയെന്നും പി.ടി തോമസ് ആരോപിക്കുന്നു.

ഏകദേശം 100 കോടി രൂപയുടെ പുതിയ സോഫ്റ്റ്‌വെയര്‍ പദ്ധതിക്ക് കണ്‍സള്‍ട്ടന്‍സി റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. ഇതിനുപിന്നില്‍ സിഡിറ്റ് ഡയറക്ടറും കെഎസ്എഫ്ഇ ഡയറക്ടറും പര്‍ച്ചേസ് കമ്പനി തലവനും പ്ലാനിംഗ് ബോര്‍ഡ് മേധാവിയുമായ പി വി ഉണ്ണികൃഷ്ണന്റെ വഴിവിട്ട ഇടപാടാണ്. ഗിരീഷ് ബാബു, പ്രവാസി ചിട്ടിയുടെ കണ്‍സള്‍ട്ടന്റായ ശ്യാം കെ ബി എന്നിവരെ വിവിധ പദ്ധതികളിലായി കണ്‍സള്‍ട്ടന്റുമാരായി ക്രമവിരുദ്ധമായി പിന്‍വാതിലിലൂടെ നിയമിച്ചിട്ടുണ്ട്. ഇവരുടെ നിയമനത്തില്‍ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ വലംകൈ ആയ ഉണ്ണികൃഷ്ണന്റെ ചട്ടവിരുദ്ധമായ നടപടികളാണെന്നും പി ടി തോമസ് എം എല്‍ എ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button