കോഴിക്കോട്: കരുവന്നൂർ തട്ടിപ്പ് പുറത്തുവരുന്നതിന് മുമ്പുതന്നെ കെഎസ്എഫ്ഇയിൽ പ്രശ്നം ഉണ്ടായിട്ടുണ്ടെന്നും കെഎസ്എഫ്ഇൽ ഇഡി വരുമെന്നും മുന്നറിയിപ്പ് നൽകി സിപിഎം നേതാവ് എകെ ബാലൻ. മുമ്പ് ഇവിടെ 25 കോടിയുടെ വെട്ടിപ്പ് നടന്നു എന്നും സമാനസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത വേണമെന്നും എകെ ബാലൻ വ്യക്തമാക്കി.
‘കുറച്ചു കാലം മുമ്പായിരുന്നു കെഎസ്എഫ്ഇ കോ-ഓറേറ്റീവ് സൊസൈറ്റിയിൽ 25 കോടിയുടെ വെട്ടിപ്പ് നടന്നത്. 24 പ്രതികളിൽ 21 പ്രതികളും ഇവിടെ നിന്നുള്ളവരായിരുന്നു. അതിൽ ഭൂരിപക്ഷവും നിരപരാധികളായിരുന്നു. ഒരു സ്ഥാപനത്തെ ഏത് രൂപത്തിലായിരുന്നു നശിപ്പിച്ചത്. 10 വർഷം നീണ്ടുനിൽക്കുന്ന തട്ടിപ്പ് എപ്പോഴാണ് കണ്ടെത്തുന്നത്. അത് അവിടെ മാത്രം നിൽക്കും എന്ന് ധരിക്കരുത്. കരുവന്നൂർ തുടങ്ങുന്നതിനേക്കാൾ മുമ്പ് തന്നെ നമ്മൾ ഇവിടെ തുടക്കം കുറിച്ച് കാണിച്ചവരാണ്, അത് മറക്കരുത്. കോപ്പറേറ്റീവ് ഡിപ്പാർട്മെന്റിൽ നിന്ന് ഓഡിറ്റിന് വന്ന രണ്ട് ഉദ്യോഗസ്ഥന്മാരെ എങ്ങനെയാണ് തട്ടിപ്പുകാർക്ക് വിലക്കെടുക്കാൻ സാധിച്ചത്. നമ്മൾ നോക്കി നിന്നില്ലേ? ഇവിടെയും ഇന്നല്ലെങ്കിൽ നാളെ അത് വരും. അത് സ്ഥാപനത്തെ ബാധിക്കും’, കെഎസ്എഫ്ഇ ഓഫീസേഴ്‌സ് യൂണിയന്റെ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കവേ എകെ ബാലൻ വ്യക്തമാക്കി.
Post Your Comments