Latest NewsKeralaNews

സ്വാതന്ത്ര്യദിനാഘോഷം: 9 മണിക്ക് മുഖ്യമന്ത്രി പതാക ഉയർത്തും

തിരുവനന്തപുരം • ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി 15ന് രാവിലെ ഒമ്പതിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തും. വിവിധ സായുധസേനാ വിഭാഗങ്ങളുടെയും സായുധരല്ലാത്ത മറ്റ് സേനാവിഭാഗങ്ങളുടെയും എൻ.സി.സി തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കും. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകും. മുൻ വർഷങ്ങളിലേതു പോലെ ഭാരതീയ വായുസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. പരേഡിനുശേഷം പോലീസ് ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ദേശഭക്തിഗാനങ്ങൾ ഉണ്ടായിരിക്കും.

കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിൽ പൊതുജനങ്ങൾക്കും കുട്ടികൾക്കും മുതിർന്ന പൗരൻമാർക്കും പ്രവേശനം ഉണ്ടാവില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button