KeralaLatest NewsNews

ഇനി ഒരു അറിയിപ്പുണ്ടാകുന്നവരെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഉണ്ടാകില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കറും ആറ് മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നതിനാൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നവരെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഉണ്ടാകില്ല. സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണൻ, മന്ത്രിമാരായ കെ കെ ശൈലജ, എ സി മൊയ്തീന്‍, കെ ടി ജലീല്‍, ഇ ചന്ദ്രശേഖരന്‍, വി എസ് സുനില്‍കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും സ്വയം നിരീക്ഷണത്തില്‍ പോകും.മലപ്പുറം ജില്ലാ കളക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രിമാരും നിരീക്ഷണത്തിലായത്. കരിപ്പൂര്‍ വിമാനത്താവള സന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രിക്കൊപ്പം ജില്ലാ കളക്ടര്‍ എന്‍. ഗോപാലകൃഷ്ണനും എത്തിയിരുന്നു. അതേസമയം ആന്റിജന്‍ പരിശോധനാഫലം നെഗറ്റീവാണെങ്കിലും സ്വയംനിരീക്ഷണത്തില്‍ തുടരുമെന്ന് മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button