ന്യൂഡല്‍ഹി: ചൈനയ്‌ക്കെതിരെ നിര്‍ണായക തീരുമാനം എടുത്ത് ഇന്ത്യ. മാലദ്വീപ് തലസ്ഥാനമായ മാലിയുമായി അടുത്തു കിടക്കുന്ന മൂന്ന് ദ്വീപുകളെ ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതിക്കായി 500 ദശലക്ഷം ഡോളര്‍ സഹായം പ്രഖ്യാപിച്ച് ഇന്ത്യ. ഈ പ്രദേശങ്ങളില്‍ ഇന്ത്യയുടെ നയതന്ത്ര ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പ്രഖ്യാപനം. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഈ ദ്വീപുകള്‍ ചൈനയും അടുത്തിടെ ലക്ഷ്യമിട്ടിരുന്നു.
read also : ഇസ്രയേല്‍-യുഎഇ നയതന്ത്രബന്ധം ശക്തമാക്കാന്‍ ഇരുരാജ്യങ്ങള്‍ തമ്മില്‍ ധാരണ
വിനോദ സഞ്ചാരികളുടെ ജനപ്രിയ ഇടമാണ് മാലദ്വീപുകള്‍. ഇവിടങ്ങളില്‍ വ്യാപാര ഗതാഗത ബന്ധങ്ങള്‍ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ ചൈന നടപ്പാക്കുന്ന ബെല്‍റ്റ് റോഡ് പദ്ധതിയുടെ കേന്ദ്ര ബിന്ദുവായി മാലദ്വീപ് മാറിയിട്ടുണ്ട്. മാലദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുല്ല ഷാഹിദിനോട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍ സഹായപ്രഖ്യാപനം അറിയിക്കുകയായിരുന്നു. മാലി കണക്ടിവിറ്റി പദ്ധതിയുടെ ഭാഗമായി 100 ദശലക്ഷം ഡോളര്‍ ഗ്രാന്റായും 400 ദശലക്ഷം വായ്പയായുമാണ് നല്‍കുക. വില്ലിംഗിലി, ഗുല്‍ഹിഫാഹു, തിലാഫുഷി എന്നീ ദ്വീപുകളെയാണ് മാലിയുമായി ബന്ധിപ്പിക്കുന്നത്. ഈ പദ്ധതി മാലദ്വീപിലെ ഏറ്റവും വലിയ സിവിലിയന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതിയായിരിക്കുമെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു
Post Your Comments