ന്യൂഡല്‍ഹി: ഇന്ത്യയുടെ അതിര്‍ത്തിയില്‍ നിന്നും പിന്‍മാറാന്‍ തയ്യാറാകാതെ ചൈന, കൂടുതല്‍ സൈനികവിന്യാസം നടത്തി ഇന്ത്യയും. അതേസമയം, ലഡാക്ക് അതിര്‍ത്തിയില്‍ ചൈന സൈനിക പിന്‍മാറ്റത്തിന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ. ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി ബന്ധത്തിന്റെ ഭാവി അതിര്‍ത്തിയിലെ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുമെന്നും ഇതിനാല്‍ അതിര്‍ത്തിയിലെ സൈനിക നടപടികളില്‍ നിന്നും പിന്തിരിയണമെന്നു ഇന്ത്യ ഓര്‍മ്മപ്പെടുത്തി. എല്‍.എ.സി.യിലെ ഇന്ത്യന്‍ മേഖലയില്‍നിന്നും ചൈന പിന്തിരിയുന്നില്ലെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ ഇക്കാര്യം അറിയിച്ചത്.
നിലവിലുള്ള കരാറുകള്‍ക്കും പ്രോട്ടോക്കോളുകള്‍ക്കും അനുസൃതമായി സമ്ബൂര്‍ണ്ണ പിന്‍മാറ്റാം ഉറപ്പാക്കുന്നതിനും അതിര്‍ത്തിയിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി ഇരുരാജ്യങ്ങളുടെയും കമാന്‍ഡര്‍മാര്‍ തമ്മില്‍ നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതുപ്രകാരം ഇരു രാജ്യങ്ങളും തമ്മിലുളള സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ചൈന ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ഉഭയകക്ഷി ബന്ധം സുഗമമാകുന്നതിന് അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍എത്രയും വേഗം പരിഹരിക്കണമെന്നും ഇതിനായി ഡബ്ല്യു.എം.സി.സിയുടെയും കോര്‍പ്‌സ് കമാന്‍ഡര്‍മാരുടെയും കൂടുതല്‍ ചര്‍ച്ചകള്‍ ഭാവിയില്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments