KeralaLatest NewsNews

കോതമംഗലം പള്ളി കേസില്‍ സര്‍ക്കാറിനെതിരെ ഹൈക്കോടതി : വിധി നടപ്പിലാക്കാന്‍ കേന്ദ്രസേന ?

കൊച്ചി: കോതമംഗലം പളളിക്കേസിലെ വിധി നടപ്പാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യം, , സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഹൈക്കോടതി. കൂടുതല്‍ സമയം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട് കേന്ദ്രസേനയെ വിളിക്കുന്നതിനുളള സാദ്ധ്യതയും കോടതി ആരാഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലിനോട് ചൊവ്വാഴ്ച ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Read also : കേരളത്തില്‍ 18 പ്രദേശങ്ങള്‍ കൂടി ഹോട്ട് സ്പോട്ടില്‍ : 4 പ്രദേശങ്ങളെ ഒഴിവാക്കി

ഒന്നുകില്‍ പൊലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ വിധി നടപ്പാക്കുക. അല്ലെങ്കില്‍ കേന്ദ്ര സേന വന്ന് വിധി നടപ്പാക്കുന്നത് കാഴ്ചക്കാരായി നോക്കിനില്‍ക്കുക. ഈ രണ്ട് മാര്‍ഗമാണ് സര്‍ക്കാരിന് മുന്നിലുളളതെന്നും കോടതി പറഞ്ഞു. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ആവശ്യത്തിന് സമയം അനുവദിച്ചിരുന്നു. എന്നാല്‍ പളളികള്‍ ഏറ്റെടുക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ചകളുണ്ടായി. ഇതോടെയാണ് കോടതി കേന്ദ്ര സേനയെ വിളിക്കുന്നതിനെക്കുറിച്ചുളള സാധ്യത തേടിയത്. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button