തിരുവനന്തപുരം : ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ സിബിഐ . ആദ്യം തുടങ്ങിയത് അപകടസ്ഥലത്തു നിന്നു തന്നെ. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു വെളിപ്പെടുത്തിയ കലാഭവന്‍ സോബിയുമായി സിബിഐ ഉദ്യോഗസ്ഥര്‍ വിവിധയിടങ്ങളില്‍ പരിശോധന നടത്തി. ബാലഭാസ്‌കറിന്റെ കാര്‍ ആക്രമിക്കപ്പെട്ടെന്നു സോബി പറഞ്ഞ സ്ഥലത്തും അപകടസ്ഥലത്തുമാണ് പ്രധാനമായും പരിശോധന നടത്തിയത്. രാവിലെ 9.45ന് ആരംഭിച്ച പരിശോധന 2.15ന് അവസാനിച്ചു
2018 സെപ്റ്റംബര്‍ 25നു ചാലക്കുടിയില്‍നിന്ന് തിരുനെല്‍വേലിയിലേക്കു കാറില്‍ പോകുന്നതിനിടെ പള്ളിപ്പുറം എത്തുന്നതിനു ഏകദേശം 3 കിലോമീറ്റര്‍ മുന്‍പ് പെട്രോള്‍ പമ്പിനടത്തുവച്ച് ബാലഭാസ്‌കറിന്റെ കാര്‍ ആക്രമിക്കപ്പെട്ടതു കണ്ടെന്നാണ് സോബിയുടെ വെളിപ്പെടുത്തല്‍. വഴിയരികില്‍ കാറില്‍ വിശ്രമിക്കുന്നതിനിടെ വെള്ള സ്‌കോര്‍പ്പിയോ കാറില്‍ 6 പേര്‍ ആ സ്ഥലത്തുവന്നു. മദ്യം കഴിച്ചശേഷം അവര്‍ ഗ്ലാസ് റോഡിലേക്ക് എറിഞ്ഞു. പിന്നീട് ബാലഭാസ്‌കറിന്റെ നീല ഇന്നോവ കാര്‍ സ്ഥലത്തുവന്നു. ഡ്രൈവര്‍ സീറ്റില്‍നിന്ന് ഒരാള്‍ ഇറങ്ങി. തൊട്ടുപിന്നാലെ സ്ഥലത്തേക്ക് ഒരു വെള്ള ഇന്നോവ കാറും വന്നു. ബാലഭാസ്‌കറിന്റെ കാറിനു പിന്നിലെ ഗ്ലാസ് തകര്‍ക്കാന്‍ ശ്രമം നടന്നു. ആക്രമണത്തിനിടെ ബാലഭാസ്‌കറിന്റെ കാര്‍ മുന്നോട്ടുപോയെന്നും പിന്നീടാണ് അപകടത്തില്‍പ്പെടുന്നതെന്നും സോബി സിബിഐയോടു പറഞ്ഞു.
സോബി വിശ്രമിച്ചതായി പറയുന്ന സ്ഥലത്തെ പമ്പിലെ ജീവനക്കാരോട് സിബിഐ വിവരങ്ങള്‍ ആരാഞ്ഞു. രാത്രി 11 മണിക്കുശേഷം പമ്പ് പ്രവര്‍ത്തിച്ചിരുന്നില്ലെന്നാണ് ജീവനക്കാര്‍ പറഞ്ഞത്. അപകടം നടന്നു മിനിട്ടുകള്‍ക്കകം സ്ഥലത്തെത്തിയ കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ അജിയില്‍നിന്നും മംഗലപുരം സ്റ്റേഷനിലെ പൊലീസുകാരില്‍നിന്നും സിബിഐ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ചു. മംഗലപുരം സ്റ്റേഷന്‍ വളപ്പില്‍ ഇപ്പോഴുള്ള ബാലഭാസ്‌കറിന്റെ അപകടത്തില്‍പ്പെട്ട കാറും സിബിഐ പരിശോധിച്ചു. ബാലഭാസ്‌കറിന്റെ അച്ഛന്റെയും ഭാര്യയുടേയും മൊഴി സിബിഐ നേരത്തെ രേഖപ്പെടുത്തിയിരുന്നു. അപകടത്തില്‍ ദുരൂഹതയുണ്ടെന്നാണ് അച്ഛന്റെ മൊഴി.
ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംക്ഷനു സമീപം 2018 സെപ്റ്റംബര്‍ 25നു പുലര്‍ച്ചെയാണ് ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്.
Post Your Comments