രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി അവസാനിക്കുന്നു. ഒരു മാസത്തിലധികം നീണ്ടുനിന്ന കോണ്‍ഗ്രസിനെതിരായ സച്ചിന്‍ പൈലറ്റിന്റെ കലാപം അശോക് ഗെലോട്ട് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. രാജസ്ഥാന്‍ മുഖ്യമന്ത്രി പാര്‍ട്ടി എംഎല്‍എമാര്‍ക്കിടയിലെ നീരസം സ്വാഭാവികമാണെന്ന് പറഞ്ഞു. വിമത നിയമസഭാ സാമാജികര്‍ പാര്‍ട്ടിയിലേക്ക് മടങ്ങി എത്തിയതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് അവരോട് ക്ഷമിക്കാനും മറക്കാനും ഒരുമിച്ച് മുന്നോട്ട് പോകാനും ആവശ്യപ്പെട്ടു. 2 എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്യുന്ന തീരുമാനവും കോണ്‍ഗ്രസ് റദ്ദാക്കി.
കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് മീറ്റ് (സിഎല്‍പി) ഇന്ന് നടക്കാനിരിക്കെ, പൈലറ്റ് ക്യാമ്പ് നിയമസഭാംഗങ്ങള്‍ ഗെലോട്ട് സര്‍ക്കാരിനെതിരെ ഇടഞ്ഞു നിന്നിരുന്നെങ്കിലും രണ്ട് കോണ്‍ഗ്രസ് നേതാക്കളും മുഖാമുഖം ചര്‍ച്ച നടത്തുകയാണ്. ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ക്കിടയില്‍ ബിജെപി എംഎല്‍എമാര്‍ക്കായി ഇന്ന് രാവിലെ 11 ന് ജയ്പൂരിലെ പാര്‍ട്ടി ഓഫീസില്‍ യോഗം ചേര്‍ന്നു. രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും യോഗത്തില്‍ പങ്കെടുക്കും.
ജയ്പൂരിലെ ഫെയര്‍മോണ്ട് ഹോട്ടലില്‍ പാര്‍പ്പിച്ചിരുന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ മൂന്ന് വ്യത്യസ്ത ബസുകളിലായാണ്. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വസതിയിലെത്തി. ഗെലോട്ട് തന്റെ മുന്‍ ഡെപ്യൂട്ടി സച്ചിന്‍ പൈലറ്റിനെയും അദ്ദേഹത്തോട് വിശ്വസ്തരായ എംഎല്‍എമാരെയും കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടി യോഗത്തില്‍ വ്യക്തിപരമായി ക്ഷണിച്ചിരുന്നു. ഗെലോട്ട് എംഎല്‍എമാരെ തന്നെ വിളിച്ച് അവരോട് കാര്യങ്ങള്‍ സംസാരിച്ച ശേഷമാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്.
മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം പാര്‍ട്ടി നടത്തുമെന്ന് രാജസ്ഥാനിലെ പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കതാരിയ പറഞ്ഞു. ഇന്ന് ജയ്പൂരില്‍ നടന്ന ബിജെപി നിയമസഭാ പാര്‍ട്ടി യോഗത്തിലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായത്.
Post Your Comments