ന്യൂഡല്‍ഹി : അയോധ്യയിലെ രാമക്ഷേത്ര ഭൂമിപൂജയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പങ്കെടുത്ത ക്ഷേത്രനിർമാണ ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യ ഗോപാൽ ദാസിന് കോവിഡ് സ്ഥിരീകരിച്ചു. മഥുരയില്‍ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങളില്‍ പങ്കെടുത്തതിന് ശേഷം നടന്ന പരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗ ബാധ സ്ഥിരീകരിച്ചത്. ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
മഥുര ജില്ലയിലെ മേദാന്ത ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ചികിത്സാ കാര്യങ്ങളുടെ മേല്‍നോട്ട ചുമതല മഥുര ജില്ലാ കളക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്. മാത്രമല്ല ആഗ്രയില്‍നിന്നുള്ള ചീഫ് മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘത്തെ ചികിത്സാ സഹായത്തിനായി വിട്ടുകൊടുത്തിട്ടുണ്ട്.
ആഗസ്റ്റ് അഞ്ചിനാണ് അയോധ്യയിലെ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടത്. നൃത്യ ഗോപാൽ ദാസിനെ കൂടാതെ യു.പി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭഗവത്, പുരോഹിതർ അടക്കമുള്ളവരാണ് ചടങ്ങുകളിൽ നേരിട്ട് പങ്കെടുത്തത്.
കേന്ദ്ര സേനയുടെ കനത്ത സുരക്ഷ വലയത്തിൽ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടന്നത്. എന്നാൽ, മോദി അടക്കമുള്ളവരുമായി ഇടപഴകിയ നൃത്യ ഗോപാൽ ദാസിനാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
Post Your Comments