ന്യൂഡല്‍ഹി: ലഡാക്കിലെ അതിർത്തിയിലെ നില സങ്കീര്‍ണമാക്കുന്ന ഏതൊരു നടപടിയില്‍ നിന്നും ഇന്ത്യ വിട്ടുനില്‍ക്കുമെന്ന് കരുതുന്നതായി ചൈന. ഇന്ത്യയിലെ ചൈനീസ് എംബസി വക്താവാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. സംഘര്‍ഷാവസ്ഥ ഇന്ത്യ വഷളാക്കില്ലെന്ന് പ്രതീക്ഷിക്കുന്നു. ഒപ്പം അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തുന്നതിനും ആരോഗ്യപരമായ നയതന്ത്ര ബന്ധത്തിന് അനുകൂലമായ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും ട്വീറ്റിൽ പറയുന്നു.
Read also: ഹിന്ദു ദൈവങ്ങളെ അവഹേളിച്ചു: ആം ആദ്മി പാർട്ടി മുൻ എം എൽ എയെ സസ്‌പെൻഡ് ചെയ്തു
പാംഗോങ് തടാകം, ഡെസ്പാങ് ഏരിയ എന്നിവിടങ്ങളില്‍ നിന്ന് ചൈനീസ് സൈന്യം പിന്മാറാന്‍ കൂട്ടാക്കാതെ നില്‍ക്കുന്നതിനാല്‍ കൂടുതല്‍ കാലം സംഘര്‍ഷം നീണ്ടുനിന്നേക്കാമെന്നാണ് ഇന്ത്യന്‍ സൈന്യത്തിന്റെ നിലപാട്. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ചൈനയുടെ പ്രതികരണം.
Post Your Comments